സെന്റ് മേരീസ് കോളജിൽ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് ബോധവത്കരണ പരിപാടി നവധനം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: കോർപറേഷന്റെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമായ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ ബോധവത്കരണ പരിപാടിയായ നവധനത്തിന്റെ ഉദ്ഘാടനം സെന്റ് മേരീസ് കോളജിൽ മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. ഇക്കോഷീൽഡ് -ഗ്രീൻ ബെൽറ്റ് പദ്ധതി സെന്റ് മേരീസ് കോളജിലെ സസ്യ- ജന്തുശാസ്ത്രവിഭാഗവും കോർപറേഷൻ ഈസി എനർജീസും സംയുക്തമായി നിർവഹിക്കുന്നതിന്റെ ഉദ്ഘാടനവും നടന്നു.
കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മീന കെ. ചെറുവത്തൂർ അധ്യക്ഷയായി. സിഇഒ ബദുദ്ദീൻ മുഹമ്മദ് ഈസി എനർജീസ് ഡിവിഷൻ നൂതന മാലിന്യസംസ്കരണ പ്ലാന്റിനെക്കുറിച്ചും ഗ്രീൻബെൽറ്റ് ഇക്കോ ഷീൽഡിനെക്കുറിച്ചും മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രിൻസിപ്പൽ ഡോ. എ. ഡാലി ഡൊമിനിക്, സസ്യശാസ്ത്രവിഭാഗം വകുപ്പുമേധാവി ഡോ. മഞ്ജു മാധവൻ എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews