അമല പുസ്തകോത്സവത്തിന്റെ സമാപനസമ്മേളനം സംവിധായകരായ കമൽ, ബ്ലെസി, സുന്ദർദാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: മൂന്നു ദിവസങ്ങളിലായി നടന്ന അമല പുസ്തകോത്സവത്തിനു സമാപനം. സമാപനസമ്മേളനം സംവിധായകരായ കമൽ, ബ്ലെസി, സുന്ദർദാസ് എന്നിവർ ചേർന്ന് നിർവഹിച്ചു. ഇവരുടെ നേതൃത്വത്തിൽ മാറുന്ന തലമുറയിലെ മായുന്ന വായന എന്ന വിഷയത്തിൽ റൗണ്ട് ടേബിൾ പാനൽ ചർച്ചയും നടന്നു. എഴുത്തുകാരി ഡോ. ശ്യാമ ശശിധരൻ മോഡറേറ്ററായി. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥനങ്ങളിൽ നൂറിലധികം ലൈബ്രറികൾ നിർമിക്കാനും നവീകരിക്കാനും നേതൃത്വം നൽകിയ അമല അസോസിയേറ്റ് ചീഫ് ലൈബ്രേറിയനും ലൈബ്രറി ഡിസൈനറുമായ ഫാ. ഡോ. ജോണ് നീലങ്കാവിലിനെ കമൽ പൊന്നാടയണിയിച്ച് ആദരിച്ചു.
വിവിധ സാഹിത്യ മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും പുരസ്കാരങ്ങളും സുന്ദർ ദാസ്, ബ്ലെസി എന്നിവർ വിതരണം ചെയ്തു. അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആന്റണി മണ്ണുമ്മൽ, ചീഫ് ലൈബ്രേറിയൻ ഡോ. എ.ടി. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു.
Tags : NattuVishesham DistrictNews