ദേശീയപാത എൻഎച്ച് 66 ൽ ശ്രീനാരായണപുരം പള്ളിനടയിൽ അടിയന്തരമായി അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യ
ശ്രീനാരായണപുരം: ഗുരുവായൂർ – കൊടുങ്ങല്ലൂർ ദേശീയപാത 66-ൽ ശ്രീനാരായണപുരം പള്ളിനടയിൽ അടിയന്തരമായി അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനു നിവേദനം നൽകി. പള്ളിനട പ്രദേശത്ത് നിലവിലുള്ള എൻഎച്ച് 66ന്റെ രൂപകല്പന മൂലം പ്രദേശവാസികൾ നേരിടുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണു നിവേദനം സമർപ്പിച്ചത്.
ഒരു ചതുരശ്ര കിലോമീറ്ററിൽ ഏകദേശം 2,000 പേർ എന്ന ജനസാന്ദ്രതയുള്ള പ്രദേശത്ത് സർക്കാർ സ്കൂളുകൾ, ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, എംഎൽഎ ഓഫീസ്, ക്ഷേത്രങ്ങൾ, പള്ളികൾ, സാംസ്കാരിക സ്ഥാപനങ്ങൾ, കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെല്ലാം പ്രവർത്തിക്കുന്നുണ്ട്. നിലവിലെ ദേശീയപാത രൂപകല്പനയുടെ ഭാഗമായി പ്രദേശവാസികളുടെ ദൈനംദിന യാത്രയെയും പരസ്പരബന്ധത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
പ്രദേശവാസികളുടെ പ്രാദേശിക ഗതാഗതബന്ധം പുനഃസ്ഥാപിക്കുന്നതിനും അവരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനുംവേണ്ടി മുഖ്യമന്ത്രിക്കു നിവേദനം നൽകുവാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
മിനി ഷാജി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. രഘുനാഥ്, വാർഡ് മെമ്പറും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സജിത പ്രദീപ്, സമരസമിതി കൺവീനർ പി.എ. നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു നിവേദനം കൈമാറിയത്.
Tags : NattuVishesham DistrictNews