റോഡിൽ നിന്ന് കിട്ടിയ രണ്ടുപവൻ സ്വർണമാല മുൻ കൗൺസിലർ രേണുക ശങ്കറിന്റെ സാന്നിധ്യത്തിൽ സനൂജ, ഷൈന എന്നിവർ ഉടമ രോഹിതിന് കൈമാറുന്നു.
ഗുരുവായൂർ: സായാഹ്ന സവാരിക്കിടെ റോഡിൽനിന്ന് ലഭിച്ച രണ്ടുപവൻ സ്വർണമാല ഉടമയെ കണ്ടെത്തി തിരിച്ചുനൽകി സത്യസന്ധതയുടെ മാതൃകയാകുകയാണ് യുവതികൾ.
ഗുരുവായൂർ പടിഞ്ഞാറെനട കമ്പിപ്പാലം ചാരുപടിക്കൽ സിജിത്തിന്റെ ഭാര്യ സനൂജ, കുർക്കപ്പറമ്പിൽ ദിനേശിന്റെ ഭാര്യ ഷൈനയുമാണ് നാടിന്റെ അഭിമാനമായത്. പതിവ് സായാഹ്നസവാരിക്കിടെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് മമ്മിയൂർ മഹിളാ സമാജം ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നിന്നാണ് സ്വർണമാല ലഭിച്ചത്. ഗുരുവായൂരപ്പന്റെ ലോക്കറ്റോടുകൂടിയ മാലയായിരുന്നു.
മാല ലഭിച്ച വിവരം മമ്മിയൂരിലെ മുൻ കൗൺസിലറും മമ്മിയൂർ എൻഎസ്എസ് മഹിളാ സമാജം പ്രസിഡന്റുമായ രേണുക ശങ്കറിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവരം വാർഡ് ഗ്രൂപ്പിൽ പങ്കുവയ്ക്കുച്ചു.
ഇതിനിടെ മാല നഷ്ടപ്പെട്ട വിവരം പടിഞ്ഞാറെനട രോഹിത് നിവാസിൽ രോഹിത് വീട്ടിലെത്തി അറിയിച്ചിരുന്നു. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് രോഹിത്തിന് മാല കൊളുത്ത് അഴിഞ്ഞ് നഷ്ടപ്പെട്ടതെന്ന് കരുതുന്നു.
വാർഡ് ഗ്രൂപ്പിലെ സന്ദേശം കണ്ട രോഹിത്തിന്റെ വീട്ടുകാർ രേണുകയുമായി ബന്ധപ്പെടുകയും, തെളിവുകളും വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തി രേണുകയുടെ സാനിധ്യത്തിൽ സനൂജയും, ഷൈനയും മാല രോഹിത്തിന് കൈമാറുകയായിരുന്നു.
Tags : NattuVishesham DistrictNews