ചാലക്കുടി സെന്റ്് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഫാർമസിസ്റ്റ് ദിനാഘോഷം ഡയറക്ടർ ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: സെന്റ് ജെയിംസ് കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം നടത്തി. ഡയറക്ടർ ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ ഉദ്ഘാടനം ചെയ്തു.
സെന്റ് ജെയിംസ് മെഡിക്കൽ അക്കാദമി അസോസിയേറ്റ് ഡയറക്ടർ ഫാ. സോജോ കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. ആരോഗ്യ ചികിത്സാ മേഖലകളിൽ മികച്ച സേവനം അനുഷ്ഠിച്ച പ്രഫ. ഡോ. സ്മിത കെ. നായർ, എൻ. സന്ധ്യ, കെ.എസ്. ഫെമി എന്നിവരെ ആദരിച്ചു.
സെന്റ്് ജെയിംസ് കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജിജിമോൾ മാത്യു, പ്രിൻസിപ്പൽ ഡോ. കെ. കൃഷ്ണകുമാർ. ഫാർമസ്യൂട്ടിക്സ് വിഭാഗം പ്രഫസർ ഡോ. സ്മിത കെ. നായർ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews