പടിഞ്ഞാറുനിന്നുള്ള വാഹനങ്ങൾ ബാരിക്കേഡിനുമുന്പേ വലത്തോട്ടു തിരിഞ്ഞുപോകുന്നു.
തൃശൂർ: പടിഞ്ഞാറേകോട്ട ജംഗ്ഷനിലെ പുതിയ ഗതാഗതപരിഷ്കാരം അപകടസാധ്യത വർധിപ്പിക്കുമെന്ന് ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ. പടിഞ്ഞാറു ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്ക് റെയിൽവേ സ്റ്റേഷൻ, കെ എസ്ആർടിസി എന്നിവിടങ്ങളിലേക്കുപോകാൻ വലത്തോട്ടുതിരിയാൻ സാധിക്കാത്ത വിധം ജംഗ്ഷനിൽ ബാരിക്കേഡുവച്ച് അടച്ചിരിക്കുകയാണ്. ഇതുമൂലം ഇവർക്ക് ഒരു കിലോമീറ്റർ കൂടുതൽ യാത്ര ചെയ്യേണ്ടിവരികയാണ്. അതുകൊണ്ടുതന്നെ പല വാഹനങ്ങളും ബാരിക്കേഡിനുമുന്പേ വലത്തോട്ടു തിരിയാൻ ശ്രമിക്കുകയാണ്. ഇതു വാക്കുതർക്കങ്ങൾക്കും അപകടങ്ങൾക്കും വഴിയൊരുക്കുന്നു.
ഇപ്പോൾ ഏർപ്പെടുത്തിയ അശാസ്ത്രീയപരിഷ്കാരം പിൻവലിച്ചു പഴയ നില പുനഃസ്ഥാപിക്കുകയോ നാറ്റ്പാക്കുമായി ചർച്ച ചെയ്തു ശാസ്ത്രീയമായ ഗതാഗതപരിഷ്കാരം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews