x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന ഒ​ന്പത് ആ​ടു​ക​ളെ ക​ടി​ച്ചുകൊ​ന്നു

വെബ് ഡെസ്ക്
Published: September 27, 2026 04:39 AM IST | Updated: September 27, 2026 04:39 AM IST

കോ​ഴി​ക്കൂ​ടം ഉ​ന്ന​തി​യി​ൽ ചെ​ന്നാ​യ്ക്ക​ൾ കൊ​ന്ന ആ​ടു​ക​ൾ​ക്ക് സ​മീ​പം ക​ക്കി ന​ഞ്ച​ൻ.

അ​ഗ​ളി: അ​ട്ട​പ്പാ​ടി ഷോ​ള​യൂ​രി​ൽ കോ​ഴി​ക്കൂ​ടം ഉ​ന്ന​തി​യി​ൽ കൂ​ട്ട​മാ​യി എ​ത്തി​യ ചെ​ന്നാ​യ്ക്ക​ൾ കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന 9 ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. കോ​ഴി​ക്കൂ​ടം ഉ​ന്ന​തി​യി​ലെ ക​ക്കി നെ​ഞ്ച​ന്‍റെ ആ​ടു​ക​ളെ​യാ​ണ് ചെ​ന്നാ​യ്ക്ക​ൾ കൊ​ന്ന​ത്.

താ​മ​സ​സ്ഥ​ല​ത്ത് നി​ന്നും 200 മീ​റ്റ​റോ​ളം മാ​റി​യാ​ണ് ആ​ട്ടി​ൻ കൂ​ട്. ആ​ടി​നെ മേ​ച്ച് വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ കൂ​ട്ടി​ൽ കെ​ട്ടി​യ ക​ക്കി ന​ഞ്ച​ൻ ചാ​യ കു​ടി​ക്കാ​നാ​യി വീ​ട്ടി​ലേ​ക്ക് വ​ന്നു. അ​ല്പ സ​മ​യ​ത്തി​നു​ള്ളി​ൽ തൊ​ഴു​ത്തി​ൽ നി​ന്നും ക​യ​ർ പൊ​ട്ടി​ച്ച് ഒ​രാ​ട് വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തി.

സം​ശ​യം തോ​ന്നി​യ ക​ക്കി ഓ​ടി ആ​ട്ടി​ൻ​കൂ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും 10 ആ​ടു​ക​ളി​ൽ ഒ​മ്പ​ത് എ​ണ്ണ​ത്തെ​യും ചെ​ന്നാ​യ്കൂ​ട്ടം കൊ​ന്നി​രു​ന്നു. ആ​ന്ത​രാ​വ​യ​വ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന നി​ല​യി​ൽ ആ​യി​രു​ന്നു ജ​ഡ​ങ്ങ​ൾ.
തൊ​ഴു​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ശു​വി​നെ നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ല്ല. 20 ലേ​റെ ചെ​ന്നാ​യ്ക്ക​ൾ അ​ട​ങ്ങു​ന്ന കൂ​ട്ട​മാ​ണ് എ​ത്തി​യ​തെ​ന്ന് ക​ക്കി​പ​റ​ഞ്ഞു. ആ​ട്ടി​ൻ​കൂ​ട്ടി​ലെ​ത്തി​യ ക​ക്കി​യു​ടെ നേ​ർ​ക്കും ചെ​ന്നാ​യ് ആ​ക്ര​മ​ണ​മു​ണ്ടാ​യി.

ക​യ്യി​ൽ ക​രു​തി​യി​രു​ന്ന പാ​ൽ​പ്പാ​ത്രം കൊ​ണ്ട് നേ​രി​ട്ടാ​ണ് ചെ​ന്നാ​യ്ക്ക​ളി​ൽ നി​ന്നും ക​ക്കി ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ ഷോ​ള​യൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്നും സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ആ​ർ​ആ​ർ​ടി സം​ഘ​വും സ്ഥ​ല​ത്തെ​ത്തി സ​മീ​പ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന ചെ​ന്നാ​യ്ക്ക​ളെ പ​ട​ക്കം പൊ​ട്ടി​ച്ചും ബ​ഹ​ളം ഉ​ണ്ടാ​ക്കി​യും ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.

ക​ക്കി​യും ഭാ​ര്യ​യും 80 വ​യ​സാ​യ അ​മ്മ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ് വീ​ട്ടി​ലു​ള്ള​ത്.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് നേ​രെ ഇ​തി​നു​മു​മ്പ് പ​ല​ത​വ​ണ പു​ലി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും കൂ​ട്ട​മാ​യി ചെ​ന്നാ​യ്ക്ക​ൾ എ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണെ​ന്ന് ഊ​രു നി​വാ​സി​ക​ൾ പ​റ​ഞ്ഞു.

കോ​ഴി​ക്കൂ​ടം ഉ​ന്ന​തി​യി​ൽ 48 ഓ​ളം വീ​ടു​ക​ൾ ഉ​ണ്ട്.​ഇ​വി​ടെ 150ലേ​റെ ആ​ടു​ക​ളും കൂ​ടാ​തെ പ​ശു​ക്ക​ളു​മു​ണ്ട്.

ചെ​ന്നാ​യ്ക്ക​ളു​ടെ മി​ന്ന​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​ൽ ഊ​രു നി​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. ഇ​ന്ന് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ സ്ഥ​ല​ത്തെ​ത്തി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. ന​ട​പ​ടി​ക്ര​മം അ​നു​സ​രി​ച്ച് ക​ക്കി ന​ഞ്ച​ന് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up