x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ധു​നി​ക രീ​തി​യി​ലു​ള്ള ജേ​ര്‍​ണ​ലി​സം അ​ക്കാ​ദ​മി ആ​രം​ഭി​ക്കാ​ന്‍ ശി​പാ​ര്‍​ശ ചെ​യ്യും: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍

വെബ് ഡെസ്ക്
Published: September 27, 2026 03:44 AM IST | Updated: September 27, 2026 03:44 AM IST

സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ നാ​ടു​ക​ട​ത്ത​ലി​ന്‍റെ 116-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ൻ.​കെ. പ​ത്മ​നാ​ഭ​പി​ള്ള സ്മാ​ര​ക സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ദേ​ശാ​ഭി​മാ​നി

നെ​യ്യാ​റ്റി​ന്‍​ക​ര: ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ച്ച് വോ​ട്ട് ത​ട്ടി​പ്പ് ന​ട​ത്തി അ​ധി​കാ​ര​ത്തി​ലെ​ത്തി കോ​ർ​പ​റേ​റ്റു​ക​ളെ വ​ള​ർ​ത്തു​ന്ന കേ​ന്ദ്രം ഭ​രി​ക്കു​ന്ന വ​ർ​ഗീ​യ പാ​ർ​ട്ടി​യെ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍.

സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ നാ​ടു​ക​ട​ത്ത​ലി​ന്‍റെ 116-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ൻ.​കെ. പ​ത്മ​നാ​ഭ​പി​ള്ള സ്മാ​ര​ക സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെയ്യാറ്റിൻകര സ്വ​ദേ​ശാ​ഭി​മാ​നി പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സൊ​സൈ​റ്റി ചെ​യ​ർ​മാ​നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ വെ​ൺ​പ​ക​ൽ അ​വ​നീ​ന്ദ്ര​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. എ​ൻ. ശ​ക്ത​ൻ എം​എ​ൽഎ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ന്‍ എം​എ​ല്‍​എ ആ​ർ. സെ​ൽ​വ​രാ​ജ്, അ​ഡ്വ. മ​ര്യാ​പു​രം ശ്രീ​കു​മാ​ർ, അ​ഡ്വ. എം. ​മു​ഹി​നു​ദീ​ൻ, ഡോ. ​ആ​ർ. വ​ത്സ​ല​ൻ, അ​ഡ്വ. സി.ആ​ർ. പ്രാ​ണ​കു​മാ​ർ, എ​സ്. ഉ​ഷാ​കു​മാ​രി, നെ​യ്യാ​റ്റി​ന്‍​ക​ര അ​ജി​ത് എ​ന്നി​വ​ര്‍ പങ്കെടുത്തു.

Tags : Nattuvishesham DistrictNews DeepikaNews K. Muraleedharan

Recent News

Corehub Up