പ്രതീകാത്മക ചിത്രം
നേമം: നേമം സഹകരണ ബാ ങ്കിൽ 106 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയിട്ട് മാസം ഏഴ് കഴിഞ്ഞു. എന്നാൽ തുടർ നടപടികൾ നീളുന്നു വെന്ന് ആക്ഷേപം.
കേസിലെ പ്രതികളിൽ നിന്നും സർചാർജായി പിടിച്ചെടുക്കേണ്ട 106 കോടി രൂപ ഈടാക്കുവാൻ അന്വേഷണം പ്രഖ്യാപിക്കേണ്ട സഹകരണ ഉദ്യോഗസ്ഥർ പ്രതികളെ സംരക്ഷിക്കുന്ന രീതിയിൽ അന്വേഷണത്തിന് ഉത്തരവ് നൽകാതെ നീട്ടുന്നുവെന്നാണ് ആ രോപണം. നേമം പൊലിസ് എഫ്ഐആർ ഇട്ട കേസ് ഇപ്പോൾ ക്രൈം ബ്രാഞ്ചും ഇഡിയും അന്വേഷിച്ചുവരികയാണ്.
നിക്ഷേപ കൂട്ടായ്മയുടെ നിരന്തര പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായാണ് ഇതുവരെയുള്ള വകുപ്പുതല അന്വേഷണം പൂർത്തീകരിച്ചത്. എന്നാൽ പ്രതികളിൽനിന്നും ഈടാക്കേണ്ട തുക സർചാർജായി പിടിച്ചെടുക്കുന്നതിൽ സഹകരണ ഉദ്യോഗസ്ഥർ അനങ്ങാപാറ നയം സ്വീകരിക്കുകയാണ്. ഫെബ്രുവരി 24ന് പൂർത്തീകരിച്ച അന്വേഷണ റിപ്പോർട്ട് മരവിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ സഹ. രജിസ്ട്രാർ ഓഫീസിനു മുന്നിൽ നിരാഹാരസമരം ആരംഭിക്കുമെന്നും നിക്ഷേപ കൂട്ടായ്മ രക്ഷാധികാരി ശാന്തിവിള മുജീബ് റഹ്മനും കൺവീനർ കൈമനം സുരേഷും പറഞ്ഞു.