x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഏ​ക​ദി​ന മ​ത്സ​രം: കോ​ര്‍​പ​റേ​ഷ​ന്‍ സൗ​ജ​ന്യ കു​ടി​വെ​ള്ളം ഒ​രു​ക്കും

വെബ് ഡെസ്ക്
Published: September 27, 2026 03:42 AM IST | Updated: September 27, 2026 03:42 AM IST

കു​ടി​വെ​ള്ളം

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഏ​ക​ദി​ന മ​ത്സ​രം കാ​ണു​ന്ന​തി​ന് ഇ​ന്നു കാ​ര്യ​വ​ട്ടം ഗ്രീ​ന്‍​ഫീ​ല്‍​ഡ് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തു​ന്ന ഒ​രാ​ള്‍​ക്ക് നാ​ലുലി​റ്റ​ര്‍ എ​ന്ന തോ​തി​ല്‍ കു​ടി​വെ​ള്ളം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​മെ​ന്ന് മേ​യ​ര്‍ വി.​വി. രാ​ജേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​ര​ത്തി​നി​ടെ സ്റ്റേ​ഡി​യ​ത്തി​ല്‍ കു​ടി​വെ​ള്ളം തീ​ര്‍​ന്നു​പോ​യ​തി​നെ തു​ട​ര്‍​ന്നു ചി​ല ക​ച്ച​വ​ട​ക്കാ​ര്‍ അ​മി​ത​വി​ല ഈ​ടാ​ക്കി കു​ടി​വെ​ള്ളം വി​റ്റ​താ​യി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ത് ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ ഇ​ട​പെ​ട്ട് മ​ത്സ​രം കാ​ണു​ന്ന​തി​നെ​ത്തു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന​ത്. കൂ​ടാ​തെ, മ​ത്സ​രം അ​വ​സാ​നി​ച്ച​യു​ട​ന്‍ ത​ന്നെ സ്റ്റേ​ഡി​യ​വും പ​രി​സ​ര​വും ശു​ചീ​ക​രി​ക്കാ​നു​ള്ള വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി.

കോ​ര്‍​പ​റേ​ഷ​നി​ലെ നി​കു​തി​പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ആ​രോ​പ​ണം ഉ​യ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ഇ​തി​നോ​ട​കം ഒ​രു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യും മേ​യ​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍. കേ​സി​ന്‍റെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളും തെ​ളി​വു​ക​ളും കോ​ര്‍​പ​റേ​ഷ​ന്‍ പൊ​ലിസിനു കൈ​മാ​റി​യി​ട്ടു​ണ്ട്. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ തെ​രു​വു​നാ​യ പ്ര​ശ്‌​ന​ത്തി​നു പി​ന്നി​ല്‍ തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഇ​ട​പെ​ട​ലാ​ണെ​ന്നും മേ​യ​ര്‍ ആ​രോ​പി​ച്ചു.

സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍നി​ന്ന് തെ​രു​വു​നാ​യ്ക്ക​ളെ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ​ത്തി​ച്ച് ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പേ​രു​ക​ള്‍ പു​റ​ത്തു പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. നി​ല​വി​ല്‍ മു​ന്നൂ​റോ​ളം തെ​രു​വു​നാ​യ്ക്ക​ളാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍റെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​തെ​ന്നും മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി.

Tags : Nattuvishesham DistrictNews DeepikaNews Drinking Water

Recent News

Corehub Up