പ്രഫഷണൽ സോഷ്യൽ വർകേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ കേരള പ്രഫഷനൽ സോഷ്യൽ വർക് സമ്മിറ്റ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: കേരളത്തിലെ പ്രഫഷണൽ സോഷ്യൽ വർക്ക് മേഖലയുടെ ഉന്നമനത്തിനായി സോഷ്യൽ വർക്ക് കൗൺസിൽ രൂപീകരിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ സർക്കാർ ഗൗരവപരമായി പരിഗണിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. പ്രഫഷണൽ സോഷ്യൽ വർകേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ കേരള പ്രഫഷണൽ സോഷ്യൽ വർക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാമൂഹിക പ്രതിബദ്ധതയ് ക്കു പുറമേ, ഈ വിഷയം പ്രഫഷണലായി പഠിച്ച് പ്രാക്ടീസ് ചെയ്യുന്ന ഒരു വിഭാഗത്തിനു സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിൽ കാതലായ സംഭാവനകൾ ചെയ്യുവാൻ സാധിക്കുമെന്ന് മന്ത്രി കൂട്ടി ചേർത്തു.
സംസ്ഥാന പ്രസിഡന്റ് മോബിൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം മന്ത്രി കെ.എ തുളസി ഉദ് ഘാടനം ചെയ്തു.
മാനസികാരോഗ്യം, ഡി - അഡിക്ഷൻ ആൻഡ് റിഹാബിലിറ്റേഷൻ, വനിതാ - ശിശുക്ഷേമം, തൊഴിൽ, തദ്ദേശഭരണം, ഡിസാസ്റ്റർ മാനേജ്മെന്റ്, സിഎസ് ആർ, പട്ടിക ജാതി- പട്ടിക വികസനം, ഭിന്നശേഷി വിഭാഗക്കാരുടെ ഉന്നമനവും ക്ഷേമവും, യുവജന ക്ഷേമം, ദേശീയ വിദ്യാഭ്യാസ നയം എന്നീ വിഷയങ്ങളിൽ വിവിധ പാനൽ ചർച്ചകൾ നടന്നു.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ, പ്ലാനിംഗ് ബോർഡ് അംഗം ഡോ. പി. പി ബാലൻ തുടങ്ങിയ പ്രമുഖർ ചർച്ചകളുടെ ഭാഗമായി. അജേഷ് പി. ജോസഫ്, ഡോ. ജോസ് ആന്റണി, കാർത്തിക്ക് ശശി, മുഹമ്മദ് അഷ്റഫ്, മാത്യു കെ. വർഗീസ്, പോൾ ജോവർ, ആൽക്കാ ആൻ ജൂലിയസ്, നിർമൽ ജോസ്, കെ. അനുമോൾ, സിബിൻ വർഗീസ്, മനു സൈമൺ, ബിലാൽ ഖാൻ, ജാൻസൺ വർഗീസ്, റോഷൻ രാജേന്ദ്രൻ തുടങ്ങിവയർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews Bindu Krishna