മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൊളവള്ളിയില്നിന്നുള്ള കാഴ്ച.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൊളവള്ളി ടൂറിസം പദ്ധതിയും പ്രദേശവാസികളുടെ മോഹങ്ങളിലൊന്നായി അവശേഷിക്കുകയാണ്. കബനി നദിയും കന്നാരംപുഴയും ബന്ദിപ്പുര, നാഗര്‍ഹോള കടുവാസങ്കേതങ്ങളും അതിരിടുന്ന പ്രദേശമാണ് കൊളവള്ളി. മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെ കൈവശത്തിൽ കബനി പുഴയോരത്തുള്ള 35 ഏക്കര്‍ ടൂറിസം കേന്ദ്രമായി വികസിപ്പിക്കാന്‍ യോഗ്യമാണ്.
വര്‍ഷങ്ങളായി ഉപയോഗത്തിലില്ലാത്ത സ്ഥലത്തെ പാഴ്വളര്ച്ചകള് കീഴടക്കിയിരിക്കയാണ്. ടൂറിസം വികസനത്തിന് കൊളവള്ളിയില്‍ വലിയ സാധ്യതകള്‍ ഉണ്ടെന്ന് രണ്ട് വര്‍ഷം മുമ്പ് ഇവിടം സന്ദര്‍ശിച്ച
ഡിടിപിസി സംഘം വിലയിരുത്തിയിരുന്നു. കബനി നദിയില്‍ ജലസവാരി, വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പാര്‍ക്ക്, ഗ്രാമീണ ഭക്ഷണശാല, മീന്‍പിടിത്തം, നിരീക്ഷണ ഗോപുരം, വിനോദ സൗകര്യങ്ങള്‍, സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള കോട്ടജുകള്‍, ഡോര്‍മിറ്ററി തുടങ്ങിയവ കൊളവള്ളി ടൂറിസം പദ്ധതിയുടെ ഭാഗമാക്കാനാകും. കൊളവള്ളിയെ ടൂറിസം കേന്ദ്രമാക്കുന്നതിന് പ്രദേശവാസികള്‍ നേരത്തേ മുഖ്യമന്ത്രിക്കും ടൂറിസം മന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല.
Tags : Nattuvishesham DistrictNews DeepikaNews Tourism