ആലക്കോട് ടൗണിലെ ഗതാഗതക്കുരുക്ക്.
ആലക്കോട്: ടൗണിലെ അനധികൃത പാർക്കിംഗും ഇതുമൂലമുണ്ടാകുന്ന രൂക്ഷമായ ഗതാഗതകുരുക്കും ജനങ്ങളെ ദുരിതത്തിലാക്കുന്നു. വാഹനങ്ങളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്. വാഹനങ്ങൾ തോന്നിയ പോലെ പലയിടത്തും നിർത്തിയിടുന്നതും പതിവാണ്.
കടകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനം പോലും തടസപ്പെടുന്ന തരത്തിലാണ് പലപ്പോഴും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. നടപ്പാതകളിൽ വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കുന്നുണ്ട്. ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ ഫലപ്രദമായ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തുകയും അനധികൃത പാർക്കിംഗ് തടയാൻ കർശന നടപടികളും സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags : NattuVishesham DistrictNews