ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം പ്രസംഗിക്കുന്നു.
കാഞ്ഞങ്ങാട്: ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം നിർവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ വി.വി. രമേശൻ അധ്യക്ഷത വഹിച്ചു. ജില്ലാശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദ്, എച്ച്ഡബ്ള്യുസിനോഡൽ ഓഫീസർ ഡോ. എ.എസ്. അഞ്ജു, ജില്ലാ വിബിഡിസി ഓഫീസർ കെ.വി. ഗിരീഷ് കുമാർ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി ഓഫീസർ പി.പി. ഹസീബ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിൽ ജില്ലാശുപത്രി ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. അങ്കിത ഷിബു റോബർട്ട് ക്ലാസെടുത്തു.
ജില്ലാശുപത്രി ബ്ലഡ് സെന്റർ പരിധിയിൽ 2025-26 വർഷം ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ സന്നദ്ധ സംഘടനകളെയും എൻഎസ്എസ് യൂണിറ്റുകളെയും ആദരിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി, ബ്ലഡ് ഡോണേഴ്സ് കേരള, സേവാഭാരതി, യൂത്ത് കോൺഗ്രസ് സംഘടനകളും കയ്യൂർ ഇകെഎൻഎം ഗവ. ഐടിഐ, തൃക്കരിപ്പൂർ ഗവ. എൻജിനിയറിംഗ് കോളജ്, കുട്ടമത്ത് ജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റുകളും ഉപഹാരം ഏറ്റുവാങ്ങി.
Tags : NattuVishesham DistrictNews