x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ളു​ഗു​ഡെ മാ​ലി​ന്യ​സംസ്കരണ​കേ​ന്ദ്രം ഇ​നി ക്ലീ​ൻ പ്ലോട്ടായി മാറും

വെബ് ഡെസ്ക്
Published: October 8, 2026 05:23 AM IST | Updated: October 8, 2026 05:23 AM IST

കേ​ളു​ഗു​ഡെ മാ​ലി​ന്യ​നി​ക്ഷേ​പ​കേ​ന്ദ്ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നു​ള്ള ബ​യോ​മൈ​നിം​ഗി​ന് മു​ന്നോ​ടി​യാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കാ​ട് തെ​ളി​ക്കു​ന്നു.

കാ​സ​ർ​ഗോ​ഡ്: ന​ഗ​ര​സ​ഭ​യി​ലെ കേ​ളു​ഗു​ഡെ മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി ഭൂ​മി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള ബ​യോ​മൈ​നിം​ഗ് ജോ​ലി​ക​ളു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ (കെ​എ​സ്ഡ​ബ്ല്യു​എം​പി) നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​യോ മൈ​നിം​ഗ് പ​ദ്ധ​തി ന​ട​പ്പാ​ക്ക​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന 16,092 മെ​ട്രി​ക് ട​ൺ മാ​ലി​ന്യ​മാ​ണ് ബ​യോ​മൈ​നിം​ഗി​ലൂ​ടെ നീ​ക്കു​ന്ന​ത്. നാ​ഗ്പു​ർ ആ​സ്ഥാ​ന​മാ​യ എ​സ്എം​എ​സ് ക​മ്പ​നി​യാ​ണ് ബ​യോ മൈ​നിം​ഗി​ന് ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബ​യോ മൈ​നിം​ഗി​ന്റെ​ന്‍റെ മു​ന്നോ​ടി​യാ​യി പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ കാ​ട് വൃ​ത്തി​യാ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​ന്ന​ലെ തു​ട​ങ്ങി​യ​ത്. ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ

അ​ത്യാ​ധു​നി​ക യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള ബ​യോ റെ​മ​ഡി​യേ​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കും.


മാ​ലി​ന്യം പൂ​ർ​ണ​മാ​യി നീ​ക്കു​മ്പോ​ൾ 1.18 ഏ​ക്ക​ർ ഭൂ​മി തി​രി​കെ ല​ഭി​ക്കും. ഇ​തു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​വും. പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള പ്ലാ​സ്റ്റി​ക്, കു​പ്പി​ക​ൾ അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.
പ​ദ്ധ​തി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കെ​എ​സ്ഡ​ബ്ല്യു​എം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ, മ​ധു​ർ പ​ഞ്ചാ​യ​ത്ത്, കേ​ളു​ഗു​ഡെ എ​ന്നി​വി​ട​ങ്ങ​ളി​ൽ യോ​ഗ​ങ്ങ​ൾ ന​ട​ന്നു.

Tags : Nattuvishesham DistrictNews

Recent News

Corehub Up