കുഴുപ്പിള്ളി സെന്‍റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി അനുവദിച്ച എൻഎസ്എസ് യൂണിറ്റിന്‍റെ ഉദ്ഘാടനം ടോണി ചമ്മണി എംഎൽഎ നിർവഹിക്കുന്നു.
ചെറായി: കുഴുപ്പിള്ളി സെന്‍റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻഎസ്എസ് യൂണിറ്റ് ആരംഭിച്ചു. ടോണി ചമ്മണി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ ഫാ. ഡോ. കുര്യാക്കോസ് മുണ്ടാടൻ അധ്യക്ഷത വഹിച്ചു.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. കെ.കെ. ജോഷി മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് കളമശേരി ക്ലസ്റ്റർ കൺവീനർ ഇ.എച്ച്. സലിം എൻഎസ്എസ് സന്ദേശം നൽകി. പ്രിൻസിപ്പാൾ ഇൻ ചാർജ് സഞ്ജന പി. ജസ്റ്റിൻ, കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലിജി തദേവൂസ്, ജില്ലാ പഞ്ചായത്തംഗം കെ.എസ്. നിബിൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിനു തോമസ്, പ്രധാനാധ്യാപിക റീജ ജോസഫ്, പ്രോഗ്രാം ഓഫീസർ ലിന്‍റ തോമസ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews