x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കെ​തി​രാ​യ സ​മ​രം: സി​പി​എം നേ​താ​ക്ക​ൾ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്

വെബ് ഡെസ്ക്
Published: September 30, 2026 04:44 AM IST | Updated: September 30, 2026 04:44 AM IST

ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​പ്പാ​റ​യി​ൽ മു​ക്ക​ട കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്നു (ഫ​യ​ൽ ചി​ത്രം).

ക​രി​ന്ത​ളം: മു​ക്ക​ട കേ​ന്ദ്ര​മാ​ക്കി​യു​ള്ള കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ര​ണ്ടു പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​രാ​ജ​ഗോ​പാ​ല​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ്.

തേ​ജ​സ്വി​നി പു​ഴ​യി​ൽ​നി​ന്ന് വെ​ള്ളം ശേ​ഖ​രി​ച്ച് ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യ​ത് ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ല​ജീ​വ​ൻ മി​ഷ​നു കീ​ഴി​ൽ 410 കോ​ടി രൂ​പ ചെ​ല​വി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി അ​ന്ന് തൃ​ക്ക​രി​പ്പൂ​ർ എം​എ​ൽ​എ​യാ​യി​രു​ന്ന എം. ​രാ​ജ​ഗോ​പാ​ല​ന്‍റെ പ്ര​വ​ർ​ത്ത​ന​നേ​ട്ട​മാ​യി എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​താ​ണ്.

ജി​ല്ല​യി​ലെ തൃ​ക്ക​രി​പ്പൂ​ർ, വ​ലി​യ​പ​റ​മ്പ്, പ​ട​ന്ന, ചെ​റു​വ​ത്തൂ​ർ, പി​ലി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​രി​വെ​ള്ളൂ​ർ-​പെ​ര​ളം, കാ​ങ്കോ​ൽ-​ആ​ല​പ്പ​ട​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കാ​ണ് പ​ദ്ധ​തി​യി​ൽ​നി​ന്ന് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ തൃ​ക്ക​രി​പ്പൂ​രും വ​ലി​യ​പ​റ​മ്പും ഒ​ഴി​കെ​യു​ള്ള അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളും എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന​വ​യാ​ണ്.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ത​ന്നെ പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി ടെ​ൻ​ഡ​ർ ന​ൽ​കി നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​താ​ണ്. ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​പ്പാ​റ​യി​ൽ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ന്‍റെ സ്ഥ​ലം വി​ട്ടു​ന​ൽ​കി ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ നി​ർ​മാ​ണ​വും വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി വ​ലി​യ പൈ​പ്പ്‌​ലൈ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മെ​ല്ലാം തു​ട​ങ്ങു​ക​യും ചെ​യ്തു. ക​യ്യൂ​ർ-​ചീ​മേ​നി​യി​ലെ നി​ടു​മ്പ​യി​ലും പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​ത്തി​ലോ​ട്ട് കു​ന്നി​ലും കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണി​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​ങ്ങി. ഈ ​സ​മ​യ​ങ്ങ​ളി​ലൊ​ന്നും കി​നാ​നൂ​ർ-​ക​രി​ന്ത​ളം, ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യോ എ​ൽ​ഡി​എ​ഫി​ന്‍റെ​യോ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു എ​തി​ർ​പ്പും ഉ​ണ്ടാ​യി​രു​ന്നി​ല്ല.
ഭ​ര​ണം മാ​റി​യ​തി​നു ശേ​ഷം മാ​ത്ര​മാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളും എ​ൽ​ഡി​എ​ഫും നി​ല​പാ​ട് മാ​റ്റി സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

“കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കെ​തി​രാ​യ സ​മ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ദ്യം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കേ​ണ്ട​ത് പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന കാ​ല​ത്തെ എം​എ​ൽ​എ​യാ​യ എം. ​രാ​ജ​ഗോ​പാ​ല​നും പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക​ളു​മാ​ണ്.”

സി.​വി. ഭാ​വ​ന​ൻ
(ക​ൺ​വീ​ന​ർ, യു​ഡി​എ​ഫ് കാ​ഞ്ഞ​ങ്ങാ​ട്
മ​ണ്ഡ​ലം ക​മ്മി​റ്റി)

Tags : NattuVishesham DistrictNews

Recent News

Corehub Up