x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക്ഷി​ഗ്രാ​മ​ത്തി​ലെ റോ​ഡി​ലും ഇ​നി പ​ക്ഷി​ക​ൾ​ക്ക് കു​ളി​ക്കാം

വെബ് ഡെസ്ക്
Published: September 28, 2026 05:07 AM IST | Updated: September 28, 2026 05:07 AM IST

വെ​ള്ള​ക്കെ​ട്ടു​നി​റ​ഞ്ഞ് ജ​ലാ​ശ​യ​മാ​യി മാ​റി​യ ജോ​സ്‌​ക​ട്ട - കി​ദൂ​ർ ക്ഷേ​ത്രം റോ​ഡ്.

കു​മ്പ​ള: കി​ദൂ​ർ പ​ക്ഷി​ഗ്രാ​മ​ത്തി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ ജോ​സ്‌​ക​ട്ട - കി​ദൂ​ർ ക്ഷേ​ത്രം റോ​ഡ് ക​ണ്ടാ​ൽ പാ​റ​പ്പു​റ​ത്ത് വെ​ള്ളം​കെ​ട്ടി​നി​ൽ​ക്കു​ന്ന ജ​ലാ​ശ​യ​മാ​ണെ​ന്ന് വി​ചാ​രി​ച്ചു​പോ​കും. ത​ക​ർ​ന്ന റോ​ഡു​ക​ളി​ൽ സാ​ധാ​ര​ണ കാ​ണു​ന്ന​തു​പോ​ലെ അ​ങ്ങി​ങ്ങാ​യു​ള്ള കു​ഴി​ക​ള​ല്ല, വി​ശാ​ല​മാ​യ ജ​ല​പ്പ​ര​പ്പു​ക​ളാ​ണ് റോ​ഡി​ല​ങ്ങോ​ള​മു​ള്ള​ത്.

കി​ദൂ​രി​ലെ​ത്തു​ന്ന ദേ​ശാ​ട​ന​പ​ക്ഷി​ക​ൾ ഇ​വി​ടെ​വ​ന്നു കു​ളി​ച്ചാ​ലും അ​ദ്ഭു​ത​പ്പെ​ടേ​ണ്ട​തി​ല്ല. കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴും എ​ട്ടും വാ​ർ​ഡു​ക​ൾ​ക്കി​ട​യി​ലാ​ണ് റോ​ഡ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. 20 വ​ർ​ഷം മു​മ്പാ​ണ് റോ​ഡ് നി​ർ​മി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ​ണി പോ​ലും ന​ട​ത്താ​തി​രു​ന്ന​തോ​ടെ​യാ​ണ് ടാ​റിം​ഗ് ഇ​ള​കി രൂ​പം​കൊ​ണ്ട കു​ഴി​ക​ൾ വി​ശാ​ല​മാ​യ ജ​ലാ​ശ​യ​ങ്ങ​ളാ​യ​ത്. പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ടി​ന് ആ​ഴ​മേ​റി​യ​തോ​ടെ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു​പോ​ലും ഇ​തു​വ​ഴി ഓ​ടാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യം പ​റ​യേ​ണ്ട​തു​മി​ല്ല. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സ​ഞ്ചാ​രി​ക​ളും ഗ​വേ​ഷ​ക​രു​മെ​ത്തു​ന്ന പ​ക്ഷി​ഗ്രാ​മ​ത്തി​ലെ റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി റീ​ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up