മുരിയാട് പഞ്ചായത്ത് ഹരിതകര്‍മസേനയ്ക്ക് അനുവദിച്ച പുതിയ വാഹനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
മുരിയാട്: പഞ്ചായത്ത് ഹരിതകര്‍മസേനയ്ക്ക് അനുവദിച്ച പുതിയ വാഹനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഫ്ലാഗ്ഓഫ് ചെയ്തു. പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമിത പ്രസാദ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മുരളി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നികിത അനൂപ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.എം. ജോണ്സന്, ഭരണസമിതി അംഗങ്ങളായ തോമസ് തത്തംപിള്ളി, എ.എസ്. സുനില്‍കുമാര്‍, വി.ആര്. ഷൈജു, അജീഷ് കുഞ്ഞന്‍, ഷാരി വീനസ്, അഞ്ജലി ഷാബു, ജ്യോതി സരിന്, ടി.കെ. ശശി എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews