x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം. ​മു​കു​ന്ദ​ന് സ്നേ​ഹാ​ദ​ര​വു​മാ​യി ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: September 28, 2026 05:43 AM IST | Updated: September 28, 2026 05:43 AM IST

ശ​താ​ഭി​ഷി​ക്ത​നാ​യ എ​ഴു​ത്തു​കാ​ര​ൻ എം. ​മു​കു​ന്ദ​ന് ആ​ശം​സ​ക​ള​റി​യി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ കേ​ര​ള ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ​ക്ക് എ​ഴു​ത്തു​കാ​ര​ൻ ത​ന്‍റെ പ്ര​വാ​സം എ​ന്ന നോ​വ​ൽ

മാ​ഹി: ശ​താ​ഭി​ഷേ​ക നി​റ​വി​ലു​ള്ള എ​ഴു​ത്തു​കാ​ര​ൻ എം. ​മു​കു​ന്ദ​ന് സ്നേ​ഹാ​ദ​ര​വു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. എം. ​മു​കു​ന്ദ​ന്‍റെ പ​ള്ളൂ​ർ ഇ​ര​ട്ട​പ്പി​ലാ​ക്കൂ​ലി​ലെ മ​ണി​യ​ന്പ​ത്ത് വീ​ട്ടി​ലെ​ത്തി പൊ​ന്നാ​ട​യ​ണി​ച്ചാ​ണ് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ത​ന്‍റെ ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്.

എം. ​മു​കു​ന്ദ​ൻ ത​ന്‍റെ പ്ര​വാ​സം എ​ന്ന നോ​വ​ൽ മ​ന്ത്രി​ക്ക് കൈ​മാ​റി. സാ​ഹി​ത്യം, ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ വി​ജ​യ​ക​ര​മാ​ണെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി​യു​മാ​യും താ​ൻ സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പൊ​തു​വെ ഷ​ഷ്ടി​പൂ​ർ​ത്തി​യാ​കു​ക ത​ന്നെ വ​ലി​യൊ​രു കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ശ​താ​ഭി​ഷേ​കം എ​ന്ന​ത് ആ​യി​രം പൂ​ർ​ണ ച​ന്ദ്ര​നെ ക​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ആ​ഘോ​ഷ​മാ​ണ്. ആ​യി​രം പൂ​ർ​ണ​ച​ന്ദ്ര​ന്മാ​രെ ക​ണ്ടു​വെ​ന്ന് ഞാ​ൻ പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ ഈ ​ജീ​വി​ത​യാ​ത്ര ഇ​വി​ടെ​വ​രെ എ​ത്തി​ച്ചേ​രു​ക​യും ശ​താ​ഭി​ഷേ​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ക​യും ചെ​യ്ത​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് എം. ​മു​കു​ന്ദ​ൻ പ​റ​ഞ്ഞു.​

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി ക​ൽ​പ​റ്റ നാ​രാ​യ​ണ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് വ​ള​രെ ന​ല്ല തീ​രു​മാ​ന​മാ​ണെ​ന്നും എം. ​മു​കു​ന്ദ​ൻ മ​ന്ത്രി​യോ​ട് പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up