ആറളം പായം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാടമുണ്ട-ഏച്ചില്ലം റോഡ്.
ഇരിട്ടി: ആറളം, പായം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാടമുണ്ട-ഏച്ചിലം റോഡിനോട് അധികൃതരുടെ അവഗണനയെന്ന് നാട്ടുകാർ. ആറളം പഞ്ചായത്തിലെ 50 മീറ്റർ ദൂരവും പായം പഞ്ചായത്തിലെ 500 മീറ്ററിലധികം വരുന്ന ദൂരവുമാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത് .
വർഷങ്ങളോളം പഴക്കമുള്ള റോഡ് പഞ്ചായത്ത് ഏറ്റെടുത്തെങ്കിലും ഇരുഭാഗവും കോൺക്രീറ്റ് പ്രവൃത്തി നടത്തിയതല്ലാതെ റോഡിന്റെ ഭൂരിഭാഗവും ഇപ്പോഴും നവീകരിക്കാതെ മൺറോഡായി കിടക്കുകയാണ്. ഇരിട്ടിയിൽ നിന്ന് ഏച്ചിലം മേഖലയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന പ്രധാന റോഡാണിത്. കാടമുണ്ട, ഏച്ചിലം പ്രദേശങ്ങളിലെ ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടാനും റോഡ് ഏറെ സഹായകരമാണ്.
റോഡ് പൂർണമായി ഗതാഗതയോഗ്യമാക്കാത്തത് പ്രദേശവാസികൾക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും നാട്ടുകാർ പറയുന്നു. ഇരു പഞ്ചായത്തുകളും സ്ഥലം എംഎൽഎയും ഇടപെട്ട് ബാക്കിയുള്ള ഭാഗം കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : NattuVishesham DistrictNews