x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ല​സം​ഭ​ര​ണി​യു​ടെ കോ​ൺ​ക്രീ​റ്റ് കാ​ലു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ൽ

വെബ് ഡെസ്ക്
Published: September 28, 2026 06:37 AM IST | Updated: September 28, 2026 06:37 AM IST

ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ന്നേ​ല്‍ പ​ള്ളി​യു​ടെ സ​മീ​പ​ത്തു​ള്ള ജ​ല​സം​ഭ​ര​ണി​യു​ടെ കോ​ണ്‍​ക്രീ​റ്റ് കാ​ലു​ക​ളി​ലൊ​ന്നി​ന്‍റെ കോ​ൺ​ക്രീ​റ്റ് ഇ​ള​കി​പ്പൊ​ളി​ഞ്ഞ് ക​ന്പി തെ​ളി​ഞ്ഞ നി​ല​യി​ൽ.

ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ന്നേ​ല്‍ പ​ള്ളി​യു​ടെ സ​മീ​പ​ത്തു​ള്ള ജല അഥോറിറ്റി ജ​ല​സം​ഭ​ര​ണി​യു​ടെ കോ​ണ്‍​ക്രീ​റ്റ് കാ​ലു​ക​ള്‍ ത​ക​ര്‍​ന്ന നി​ല​യി​ല്‍. ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്.

37 വ​ര്‍​ഷം മു​ന്‍​പ് ജ​ല അ​ഥോ​റി​റ്റി നി​ര്‍​മി​ച്ച​താ​ണ് ജ​ല​സം​ഭ​ര​ണി. ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് മു​ഴു​വ​നാ​യും ക​രു​മാ​ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​റെ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​യാ​ണി​ത്. ടാ​ങ്കി​നെ താ​ങ്ങി നി​ര്‍​ത്തു​ന്ന പ​കു​തി​യോ​ളം വ​രു​ന്ന കോ​ണ്‍​ക്രീ​റ്റ് പി​ല്ല​റു​ക​ളു​ടെ അ​ടി​ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി​മാ​റി ക​മ്പി തെ​ളി​ഞ്ഞ നി​ല​യി​യാ​ണ്.

മു​പ്പ​ത്ത​ടം പ​മ്പ് ഹൗ​സി​ല്‍ നി​ന്നെ​ത്തു​ന്ന വെ​ള്ളം കു​ന്നേ​ല്‍ ഭാ​ഗ​ത്തെ ഈ ​ജ​ല​സം​ഭ​ര​ണി​യി​ല്‍ എ​ത്തി​ച്ച ശേ​ഷ​മാ​ണ് ആ​ല​ങ്ങാ​ട്, ക​രു​മാ​ലൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 36 മ​ണി​ക്കൂ​ര്‍ വീ​തം ഇ​ട​വി​ട്ടാ​ണു ജ​ല​വി​ത​ര​ണം. കൂ​ടാ​തെ ടാ​ങ്ക് പൂ​ര്‍​ണ​മാ​യും നി​റ​യാ​ന്‍ എ​ട്ടു മ​ണി​ക്കൂ​റും എ​ടു​ക്കും. ഈ ​സ​മ​യ​ത്തും ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും.
ജ​ല സം​ഭ​ര​ണി​യു​ടെ വാ​ല്‍​വ് ക്ര​മീ​ക​രി​ച്ചാ​ണ് ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നി​യ​ന്ത്രി​ത​മാ​യി കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. നി​ല​വി​ലെ ജ​ല​സം​ഭ​ര​ണി​യോ​ടു ചേ​ര്‍​ന്നു പു​തി​യ ടാ​ങ്ക് നി​ര്‍​മി​ക്ക​ണ​മെ​ന്ന് മു​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലം മു​ത​ലേ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ യാ​തൊ​രു ന​ട​പ​ടി​യും തു​ട​ര്‍​ന്നു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

Tags : NattuVishesham DistrictNews

Recent News

Corehub Up