x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ളു​ക​ളി​ൽ തൂ​ഫാ​ൻ ക​മാ​ൻ​ഡോ​സ് മെ​ഗാ വാ​ക്ക​ത്ത​ൺ ന​ട​ത്തി

വെബ് ഡെസ്ക്
Published: September 28, 2026 06:18 AM IST | Updated: September 28, 2026 06:18 AM IST

ചാ​ത്ത​മ​റ്റം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച തൂ​ഫാ​ൻ ക​മാ​ൻ​ഡോ​സ് മെ​ഗാ വാ​ക്ക​ത്ത​ൺ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​മി തെ​ക്കേ​ക്ക​ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ൽ​ക​ര​ണ​വു​മാ​യി സ്‌​കൂ​ളു​ക​ളി​ൽ തൂ​ഫാ​ൻ ക​മാ​ൻ​ഡോ​സ് മെ​ഗാ വാ​ക്ക​ത്ത​ൺ ന​ട​ത്തി. ചാ​ത്ത​മ​റ്റം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച തൂ​ഫാ​ൻ ക​മാ​ൻ​ഡോ​സ് മെ​ഗാ വാ​ക്ക​ത്ത​ൺ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​മി തെ​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. 50 എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രെ തൂ​ഫാ​ൻ ക​മാ​ൻ​ഡോ​സു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് തൂ​ഫാ​ൻ തൊ​പ്പി​ക​ൾ അ​ണി​യി​ച്ചു. തു​ട​ർ​ന്ന് ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ റാ​ജി വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ജി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നോ​യി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ല്ലാ​രി​മം​ഗ​ലം: പ​ല്ലാ​രി​മം​ഗ​ലം ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച തൂ​ഫാ​ൻ ക​മാ​ൻ​ഡോ​സ് മെ​ഗാ വാ​ക്ക​ത്ത​ൺ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​മി തെ​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ തൂ​ഫാ​ൻ ക​മാ​ൻ​ഡോ​സു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി പ​ല്ലാ​രി​മം​ഗ​ലം ജി​വി​എ​ച്ച്എ​സ്എ​സി​ലെ 50 എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രെ തൂ​ഫാ​ൻ ക​മാ​ൻ​ഡോ​സു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് തൂ​ഫാ​ൻ തൊ​പ്പി​ക​ൾ അ​ണി​യി​ച്ചു. തു​ട​ർ​ന്ന് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ ടൗ​ണി​ൽ ല​ഹ​രി​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് വാ​ക്ക​ത്ത​ൺ ന​ട​ത്തി. വാ​ർ​ഡ് മെ​മ്പ​ർ നി​സാ​മോ​ൾ ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പി. ​ഉ​ഷ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ നി​ഷ കു​ര്യ​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഹീം, അ​ധ്യാ​പ​ക​രാ​യ ജ​ബീ​ന സി​ദ്ദി​ഖ്, റ​ജീ​ന, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ആ​ഷി​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ​യും എ​ടു​ത്തു.

കോ​ത​മം​ഗ​ലം: ചെ​റു​വ​ട്ടൂ​ർ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​നും വാ​ക്ക​ത്ത​ണും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ജ​യിം​സ് ജോ​സ​ഫ് കു​ഴി​ക്ക​രു​ത്താ​യി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റം​ല ഇ​ബ്രാ​ഹിം, എ​സ്എ​ച്ച്ഒ സി.​പി. ബ​ഷീ​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് കാ​വ​ത്ത്, എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ മു​ർ​ഷി​ദ സു​ബൈ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up