x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചുവടുവച്ച് എംപിയും എംഎൽഎയും കളക്ടറും

വെബ് ഡെസ്ക്
Published: September 28, 2026 06:42 AM IST | Updated: September 28, 2026 06:42 AM IST

ആ​ദി​വാ​സി സം​ഘ​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​ത്തിനൊപ്പം എംഎൽഎയും കളക്ടറും ചുവടുവയ്ക്കുന്നു.

കോതമംഗലം: ആ​ദി​വാ​സി സം​ഘ​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​ത്തിനൊപ്പം ചുവടുവച്ച് എം​പിയും എം​എ​ല്‍​എയും കളക്ടറും. ഉ​ന്ന​തി​യി​ലെ പ​ര​മ്പ​രാ​ഗ​ത സ്വീ​ക​ര​ണ​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സൗ​ഹൃ​ദ നി​മി​ഷ​ങ്ങ​ളും ശ്ര​ദ്ധേ​യ​മാ​യ കാ​ഴ്ച​യാ​യി.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി രാ​വി​ലെ മേ​ട്‌​ന​പ്പാ​റ ഉ​ന്ന​തി​യി​ലെ​ത്തി​യ ഡീൻ കുര്യാക്കോസ് എം​പി, ഷിബു തെക്കുംപുറം എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ ജി. പ്രിയങ്ക, ഡി​ടി​പി​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​ത്തി​ന് ഉ​ന്ന​തി​യി​ലെ മൂ​പ്പ​നും സം​ഘ​വും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി.

അ​തോ​ടൊ​പ്പം ആ​ദി​വാ​സി​ക​ളു​ടെ ത​ന​ത് ഭ​ക്ഷ​ണ​രീ​തി​യാ​യ കു​മ്പം​കാ​ച്ചി ഒ​രു​ക്കി. ആ​ദി​വാ​സി ജീ​വി​ത​വും സം​സ്‌​കാ​ര​വും അ​ടു​ത്ത​റി​യു​ന്ന​തി​നു​ള്ള അ​വ​സ​ര​വും സം​ഘ​ത്തി​ന് ല​ഭി​ച്ചു.
ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് ശേ​ഷം മാ​മ​ല​ക്ക​ണ്ട​ത്തു​നി​ന്ന് കൊ​യ്‌​നി​പ്പാ​റ​യി​ലേ​ക്ക് ട്ര​ക്കിം​ഗുമുണ്ടായിരുന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up