കെഎസ്കെടിയു ആലക്കോട് ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി. സത്യപാലൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ആലക്കോട്: ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലിലും കനത്ത നാശനഷ്ടമുണ്ടായ ഉദയഗിരി പഞ്ചായത്തിലെ ദുരന്തബാധിതർക്ക് സമാശ്വാസം നൽകാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്കെടിയു) ആലക്കോട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ഒടുവള്ളിയിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി. സത്യപാലൻ ഉദ്ഘാടനം ചെയ്തു. പലേരി വിജയൻ അധ്യക്ഷത വഹിച്ചു.
ക്ഷേമപെൻഷൻ അട്ടിമറിക്കുന്ന തീരുമാനം പിൻവലിക്കുക, വൈദ്യുതി പ്രതിസന്ധി പരിഹരിക്കുക, ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, വന്യമൃഗശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. പി.എം. മോഹനൻ, വി. ഉണ്ണികൃഷ്ണൻ, വി.പി. ഗോവിന്ദൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. അനിൽകുമാർ, ആർ.കെ. പദ്മനാഭൻ, പി.വി. തമ്പാൻ, കെ.എസ്. ചന്ദ്രശേഖരൻ, കെ. സുധ, സാജൻ ജോസഫ്,
ടോമി മൈക്കിൾ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി. ഉണ്ണികൃഷ്ണൻ- പ്രസിഡന്റ്, കെ.എസ്. ചന്ദ്രശേഖരൻ- സെക്രട്ടറി, ശ്രീജ സുരേഷ്, പി.എ. ബാലൻ- വൈസ് പ്രസിഡന്റമാർ, പി. പ്രേമലത, പി.എം. മോഹനൻ- ജോയിന്റ് സെക്രട്ടറിമാർ, വി.വി. തോമസ്- ട്രഷറർ.
Tags : NattuVishesham DistrictNews