x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​പ്പ​ടി, പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കും

വെബ് ഡെസ്ക്
Published: September 28, 2026 06:28 AM IST | Updated: September 28, 2026 06:28 AM IST

കോ​ട്ട​പ്പ​ടി–​പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി, പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി വ​നാ​തി​ർ​ത്തി​ക​ളി​ലെ ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തീ​രു​മാ​ന​മാ​യ​ത്.
നി​ല​വി​ൽ ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം ആ​രം​ഭി​ച്ച വാ​വേ​ലി പ്ര​ദേ​ശ​ത്തെ ആ​റു കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ നി​ർ​മാ​ണം ക​രാ​റു​കാ​ര​ൻ പ​ണി ഉ​പേ​ക്ഷി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വ​നം​വ​കു​പ്പി​ന്‍റെ​യും ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സി​ന്‍റെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ പു​തി​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി പു​തി​യ ക​രാ​റു​കാ​ര​നെ നി​യോ​ഗി​ച്ച് മൂ​ന്നു മാ​സ​ത്തി​ന​കം ആ​റു കി​ലോ​മീ​റ്റ​ർ ഫെ​ൻ​സിം​ഗ് പൂ​ർ​ത്തി​യാ​ക്കും.

തു​ട​ർ​ന്ന് ഏ​ഴു കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ ഫെ​ൻ​സിം​ഗ് നി​ർ​മ്മാ​ണം കൂ​ടി വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്കും. ഇ​തി​നാ​യു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ചു​മ​ത​ല കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് ആ​ൻ​ഡ് ക​ൺ​സ്ട്ര​ക്‌​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന് (കെ​പി​എ​ച്ച്സി​സി) ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. ആ​വ​ശ്യ​മാ​യ വ​നം​വ​കു​പ്പ് അ​നു​മ​തി​ക​ളും ക്ലി​യ​റ​ൻ​സു​ക​ളും ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കി നാ​ലു മാ​സ​ത്തി​ന​കം ഈ ​ഭാ​ഗ​ത്തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ശേ​ഷി​ക്കു​ന്ന 10 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ ഫെ​ൻ​സിം​ഗ് പ്ര​വൃ​ത്തി​ക​ൾ​ക്കും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഒ​രു വ​ർ​ഷ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം നേ​ര​ത്തെ തി​രി​ച്ച​റി​യു​ന്ന​തി​നും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​നു​മാ​യി കോ​ട്ട​പ്പ​ടി, പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച് എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഏ​ക​ദേ​ശം 20 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ൽ 10 ല​ക്ഷം വ​നം​വ​കു​പ്പും 10 ല​ക്ഷം എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നും വി​നി​യോ​ഗി​ക്കും.

ഫെ​ൻ​സിം​ഗ് നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നൊ​പ്പം എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തോ​ടെ വ​ന്യ​മൃ​ഗ​ശ​ല്യം നേ​രി​ടു​ന്ന​തി​നു​ള്ള നി​രീ​ക്ഷ​ണ​വും മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​വും കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ജി​ല്ലാ ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക, ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ, ആ​ർ​ഡി​ഒ മ​നോ​ജ്‌, മ​ല​യാ​റ്റൂ​ർ ഡി​എ​ഫ്ഒ ജി. ​കാ​ർ​ത്തി​ക്, കേ​ര​ള പൊ​ലി​സ് ഹൗ​സിം​ഗ് ആ​ൻ​ഡ് ക​ൺ​സ്ട്ര​ക്‌​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (കെ​പി​എ​ച്ച്സി​സി) പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഒ.​ബി. മ​ധു എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up