അന്താരാഷ്ട്ര ടൂറിസം ദിനത്തോടനുബന്ധിച്ച് മാമലക്കണ്ടത്ത് നടന്ന എറണാകുളം ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിക്കുന്നു.
കോതമംഗലം: മാമലക്കണ്ടത്തെ കോതമംഗലത്തിന്റെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് എറണാകുളം ജില്ലാതല ഉദ്ഘാടനം മാമലക്കണ്ടത്ത് നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, കളക്ടര്‍ ജി. പ്രിയങ്ക എന്നിവര്‍ പങ്കെടുത്തു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന 20 ടൂറിസം ഡെസ്റ്റിനേഷന്‍ കേന്ദ്രങ്ങളില്‍ മാമലക്കണ്ടത്തെയും ഉള്‍പ്പെടുത്തുന്നതിനായി ശിപാര്‍ശ ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോമി തെക്കേക്കര, സൗമ്യ ശശി, ബ്ലോക്ക് പഞ്ചയത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ബിന്‍സി മോഹന്‍, ബ്ലോക്ക് മെമ്പര്‍ ചിഞ്ചു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബാബു ഏലിയാസ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ കാന്തി വെള്ളക്കയന്, അരുണ്‍ ചന്ദ്രന്, ലിസി സൈമണ്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ.പി. ഗോപിനാഥന്, ഇ.കെ. ജോഷി, കുട്ടമ്പുഴ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജോഷി പൊട്ടക്കന്‍, എ.ടി. പൗലോസ് തുടങ്ങിയവരും പങ്കെടുത്തു.
Tags : NattuVishesham DistrictNews