x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​യ​റോം-​പ​ര​പ്പ റോ​ഡി​ലെ ക​ലു​ങ്കു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ

വെബ് ഡെസ്ക്
Published: September 28, 2026 06:06 AM IST | Updated: September 28, 2026 06:06 AM IST

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പ​ര​പ്പ ടൗ​ണി​നോ​ടു ചേ​ർ​ന്ന ക​ലു​ങ്ക്.

ആ​ല​ക്കോ​ട്: ര​യ​റോം-​പ​ര​പ്പ-​കാ​ർ​ത്തി​ക​പു​രം പി​ഡ​ബ്ല്യു​ഡി റോ​ഡി​ലെ നാ​ലോ​ളം ക​ലു​ങ്കു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. നാ​ലു പ​തി​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള ക​ലു​ങ്കു​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് ത​ക​ർ​ന്നു ക​മ്പി​ക​ൾ പു​റ​ത്തു​കാ​ണു​ന്ന നി​ല​യി​ലാ​ണ്.

ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പ്ര​തി​ദി​നം ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. നേ​ര​ത്തെ പ​ര​പ്പ ക്വാ​റി​യി​ൽ​നി​ന്നു​ള്ള ടി​പ്പ​റു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര സ​ഞ്ചാ​ര​മാ​ണ് ക​ലു​ങ്കു​ക​ളു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്നാ​ണു നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ത​ക​രാ​റു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യ​മാ​യ ബ​ല​പ്പെ​ടു​ത്ത​ൽ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.

ര​യ​റോം ടൗ​ണി​നു സ​മീ​പ​ത്തെ​യും പ​ര​പ്പ ടൗ​ണി​നോ​ടു ചേ​ർ​ന്നു​മു​ള്ള ക​ലു​ങ്കു​ക​ളാ​ണു കൂ​ടു​ത​ൽ ത​ക​ർ​ന്ന​ത്. പ​ര​പ്പ​യി​ലെ ക​ലു​ങ്കി​ൽ നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പു ബോ​ർ​ഡും സ്ഥാ​പി​ച്ചി​രു​ന്നു. റോ​ഡി​നെ അ​പേ​ക്ഷി​ച്ച് ക​ലു​ങ്കി​ന്‍റെ വീ​തി കു​റ​വാ​യ​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

മ​ല​യോ​ര ഹൈ​വേ, ത​ളി​പ്പ​റ​മ്പ്-​മ​ണ​ക്ക​ട​വ്-​കു​ർ​ഗ് ടി​സി​ബി റോ​ഡ്, കാ​ർ​ത്തി​ക​പു​രം-​താ​ളി​പ്പാ​റ മെ​ക്കാ​ഡം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ പ്ര​വേ​ശി​ക്കാ​വു​ന്ന ബൈ​പാ​സ് റോ​ഡ് കൂ​ടി​യാ​ണി​ത്.
അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ക​ലു​ങ്കു​ക​ൾ​ക്ക് പ​ക​രം പു​തി​യ​വ നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : NattuVishesham DistrictNews

Recent News

Corehub Up