x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​യ്യാ​റാ​യ നെ​ൽ​വ​യ​ലു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ല​മ​ർ​ന്നു

വെബ് ഡെസ്ക്
Published: September 28, 2026 05:05 AM IST | Updated: September 28, 2026 05:05 AM IST

യു​വ​ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് കൊ​ള​ത്തൂ​രി​ലെ ശ്രീ​വി​ദ്യ​യു​ടെ നെ​ൽ​പാ​ടം വെ​ള്ള​ക്കെ​ട്ടി​ല​മ​ർ​ന്ന​പ്പോ​ൾ.

പൊ​യി​നാ​ച്ചി: പ​റി​ച്ചു​ന​ട്ട സ​മ​യ​ത്തും ക​തി​ര​ണി​യു​മ്പോ​ഴും മ​ഴ​കി​ട്ടാ​തെ പൈ​പ്പു​വെ​ള്ളം കൊ​ണ്ട് ന​ന​യ്ക്കേ​ണ്ടി​വ​ന്ന നെ​ൽ​ച്ചെ​ടി​ക​ൾ വി​ള​വെ​ടു​ക്കാ​ൻ കാ​ല​മാ​യ​പ്പോ​ൾ പെ​ട്ടെ​ന്നു പെ​യ്ത മ​ഴ​യി​ൽ നി​ലം​പൊ​ത്തി. ആ​ഴ്ച​ക​ളാ​യി വി​ട്ടു​നി​ന്ന മ​ഴ ക​ഴി​ഞ്ഞ​ദി​വ​സം ശ​ക്തി​യോ​ടെ തി​രി​ച്ചു​വ​ന്ന​പ്പോ​ൾ ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും നെ​ൽ​വ​യ​ലു​ക​ളി​ൽ വെ​ള്ളം​ക​യ​റി​യ നി​ല​യി​ലാ​ണ്. ക​തി​രു​ക​ൾ വെ​ള്ള​ത്തി​ൽ കു​തി​ർ​ന്നു കി​ളി​ർ​ക്കാ​തി​രി​ക്കാ​ൻ പെ​ട്ടെ​ന്നു കൊ​യ്തു​തീ​ർ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന നെ​ൽ​പാ​ട​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ പു​ള​യ്ക്കാ​നെ​ത്തു​മെ​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് ഭീ​ഷ​ണി​യാ​ണ്. കാ​ടെ​ന്നോ നാ​ടെ​ന്നോ ഭേ​ദ​മി​ല്ലാ​തെ ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ഇ​വ പ​തി​വു​സാ​ന്നി​ധ്യ​മാ​യി​ക്ക​ഴി​ഞ്ഞു.
കൊ​ള​ത്തൂ​രി​ലെ സം​സ്ഥാ​ന യു​വ​ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് ശ്രീ​വി​ദ്യ, ര​ഘു, കു​മാ​ര​ൻ, ബാ​ല​ൻ, ത​മ്പാ​ൻ, ര​വി എ​ന്നി​വ​രു​ടെ​യെ​ല്ലാം പാ​ട​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ല​മ​ർ​ന്ന നി​ല​യാ​ണ്. ര​ണ്ടു​ദി​വ​സം കൂ​ടി മ​ഴ തു​ട​ർ​ന്നാ​ൽ നെ​ന്മ​ണി​ക​ൾ മു​ള​ച്ചു​പൊ​ങ്ങും. അ​തി​നു​മു​മ്പ് എ​ങ്ങ​നെ കൊ​യ്തു​തീ​ർ​ക്കു​മെ​ന്ന​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​ണ് എ​ല്ലാ​വ​രും. പൂ​ർ​ണ​മാ​യും മൂ​പ്പെ​ത്തു​ന്ന​തി​നു​മു​മ്പ് കൊ​യ്യേ​ണ്ടി​വ​രു​ന്ന​തു​മൂ​ല​മു​ള്ള ന​ഷ്ട​വും സ​ഹി​ക്കേ​ണ്ടി​വ​രും.

Tags : NattuVishesham DistrictNews

Recent News

Corehub Up