മന്ത്രി സണ്ണി ജോസഫിനുനേരേ കൊട്ടിയൂർ ഗണപതിപ്പുറത്ത് ബിജെപി പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധം.
കേളകം: മന്ത്രി സണ്ണി ജോസഫിനു നേരെ ബിജെപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ഇന്നലെ ചുരംരഹിത പാതയുമായി ബന്ധപ്പെട്ട യോഗം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെ കൊട്ടിയൂർ ഗണപതിപ്പുറത്ത് വച്ചാണ് ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.
കരിങ്കൊടിയുമായി മന്ത്രിയുടെ ഔദ്യോഗികവാഹനത്തിനു മുന്നിൽ ചാടി വീണ് കരിങ്കൊടി കാണിക്കുകയായിരുന്നു. അരുൺ ഭരത്, എ.പി. ബാബു, ദീപക്, ജെസൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ കേളകം പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
ഇവരെ പിന്നീട് വിട്ടയച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിലും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലും പ്രതിഷേധിച്ചായിരുന്നു മന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയതെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
Tags : NattuVishesham DistrictNews