മദേഴ്സ് പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ അഞ്ചാം വാർഷികാഘോഷം ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
പാലാവയൽ: ഏണിച്ചാലിലെ ഒരു കൂട്ടം അമ്മമാരുടെ സ്നേഹകൂട്ടായ്മയിൽ ആരംഭിച്ച മദേഴ്സ് പാലിയേറ്റീവ് കെയർ യൂണിറ്റിന് സേവനമികവിന്റെ അഞ്ചു വർഷങ്ങളുടെ തിളക്കം. അഞ്ചാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി ഉദ്ഘാടനം ചെയ്തു.
ടോമി പെരിങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. പാലാവയൽ സെന്റ് ജോൺസ് പള്ളി അസി.വികാരി ഫാ.റോയി കൈതാരത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം മാത്യു സെബാസ്റ്റ്യൻ നായ്ക്കംപറമ്പിൽ, സിസ്റ്റർ ധന്യ എസ്എബിഎസ്, ജോസുകുട്ടി കണ്ടത്തിൽ, മദേഴ്സ് പാലിയേറ്റീവ് പ്രസിഡന്റ് റീന പെരിങ്ങല്ലൂർ, ടോജോ കട്ടക്കയം എന്നിവർ പ്രസംഗിച്ചു.
രണ്ട് മെഡിക്കൽ കട്ടിലുകളും നാലു വീൽചെയറുകളുമായി പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിന് ഇപ്പോൾ സുമനസുകളുടെ സഹായത്തോടെ 15 മെഡിക്കൽ കട്ടിലുകളും എയർ ബെഡ്, വാക്കർ എന്നിവയടക്കമുള്ള അനുബന്ധ മെഡിക്കൽ ഉപകരണങ്ങളും സ്വന്തമായുണ്ട്.
ദൂരസ്ഥലങ്ങളിലുൾപ്പെടെ നിരവധി കിടപ്പുരോഗികൾക്കും അപകടങ്ങളിൽ പെട്ടവർക്കും സാന്ത്വനമേകാൻ സാധാരണക്കാരായ അമ്മമാരുടെ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
Tags : NattuVishesham DistrictNews