അമ്മാടം സെന്റ് ആന്റണീസ് എച്ച്എസ്എസിൽ എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടത്ത് നിർവഹിക്കുന്നു.
അമ്മാടം: സെന്റ് ആന്റണീസ് എച്ച്എസ്എസിൽ എൻഎസ്എസ് യൂണിറ്റ് ഉദ്ഘാടനം മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടത്ത് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സുനിൽ സൂര്യ അധ്യക്ഷതവഹിച്ചു. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് റിൻസി ജൂബി എൻഎസ്എസ് പതാകയുയർത്തി. ക്ലസ്റ്റർ കൺവീനർ ആർ. ശാലിനി സന്ദേശം നല്കി.
പാറളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി പെല്ലിശേരി, പ്രിൻസിപ്പൽ സന്തോഷ് ജേക്കബ്, പ്രധാനാധ്യാപകൻ സി.എം. ജോഷി, ചർച്ച് ട്രസ്റ്റി പി.കെ. പോൾ, കൺവീനർ കെ.പി. റീന, വിദ്യാർഥി പ്രതിനിധി ഹെദസ റോസ് എന്നിവർ പ്രസിഗിച്ചു. എൻഎസ്എസ് യൂണിറ്റ് ആക്ടിവിറ്റിയുടെ ഭാഗമായി ഹോണസ്റ്റി ഷോപ്പും തുറന്നു.
Tags : Nattuvishesham DistrictNews