കേരള ബോട്ട് റേസ് ലീഡേഴ്സ് ഫൗണ്ടേഷന്റെയും സെന്റ് ആന്റണീസ് സാധുജന സഹായ സംഘത്തിന്റെയും കേരള റോവിംഗ്-പെഡലിംഗ് ബോട്ട് ക്ലബ് അസോസിയേഷന്റെയും എട്ടാമത് വാർഷിക
രാമങ്കരി: നാട്ടിലുള്ള പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കുന്ന സംസ്കാരമുള്ള ജനതയായി സമൂഹം മാറുമ്പോൾ മാനവികതയുടെ വെളിച്ചം വിശുമെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ആന്റണി ഏത്തക്കാട്ട്.
കേരള ബോട്ട് റേയിസ് ലീഡേഴ്സ് ഫൗണ്ടേഷന്റേയും സെൻന്റ് ആന്റണീസ് സാധുജനസഹായ സംഘത്തിന്റേയും കേരള റോവിംഗ്-പെഡലിംഗ് ബോട്ട് ക്ലബ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ രാമങ്കരി സഹൃദയ സ്പെഷ്യൽ സ്കൂൾ നടത്തിയ എട്ടാമത് വാർഷികവും ചാരിറ്റി ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷങ്ങൾ നടത്തുമ്പോൾ പണം ധൂർത്തടിക്കാതെ അനാഥലയങ്ങളേയും അഗതിമന്ദിരങ്ങളെയും ചേർത്തുപിടിച്ച് സമൂഹത്തിൽ നന്മയുടെ അടയാളമായി ജീവിക്കാൻ എല്ലാ സമുദായാംഗങ്ങൾക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സെന്റ് ആന്റണീസ് സാധുജന സഹായ സംഘം പ്രസിഡന്റ് സി.റ്റി. തോമസ് കാച്ചാംകോടം അധ്യക്ഷത വഹിച്ചു. റെജി ചെറിയാൻ എംഎൽഎ, ജില്ല പഞ്ചായത്തംഗം സി.വി. രാജീവ്, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് രാജേഷ് ജോൺ, ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജോയിച്ചൻ ജോസഫ്, റ്റി.പി. രാജു പള്ളാത്തുരുത്തി, മോനിച്ചൻ പുത്തൻപറമ്പിൽ, ടോമിച്ചൻ പുത്തൻപറമ്പിൽ, സിസ്റ്റർ ടെസാ എസ്എബിഎസ്, കോ-ഓഡിനേറ്റർ ഔസേപ്പച്ചൻ ചെറുകാട് എന്നീവർ പ്രസംഗിച്ചു.
ചടങ്ങിൽ അനാഥാലയ സംസ്ഥാപന നടത്തിപ്പുകാരേയും കർഷകരേയും പൊതുപ്രവർത്തകരേയും യോഗത്തിൽ ആദരിച്ചു
Tags : NattuVishesham DistrictNews