x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​ന്തോ​പ്പ് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍ ഇ​ന്ന്

വെബ് ഡെസ്ക്
Published: October 4, 2026 02:24 AM IST | Updated: October 4, 2026 02:24 AM IST

മ​ണ്‍​ച​ട്ടി​യി​ലെ നേ​ര്‍​ച്ച​ക്ക​ഞ്ഞി​ക്കും കു​ഴ​യ്ക്കു​മാ​യി പ​ച്ച​ക്ക​റി​ക​ൾ അ​രി​യു​ന്ന വി​ശ്വാ​സി സ​മൂ​ഹം.

ആ​ല​പ്പു​ഴ: പൂ​ന്തോ​പ്പ് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി പ​ള്ളി​യി​ലെ പ്ര​ധാ​ന തി​രു​നാ​ള്‍ ഇ​ന്ന്. രാ​വി​ലെ 5.45ന് ​സ​പ്ര, വി​ശു​ദ്ധ കു​ര്‍​ബാ​ന, വ​ച​ന​സ​ന്ദേ​ശം - ഫാ. ​യൗ​സേ​പ്പ് വേ​ട്ട​ക്കോ​ണം. തു​ട​ര്‍​ന്ന് നേ​ര്‍​ച്ച​ക്ക​ഞ്ഞി വെ​ഞ്ച​രി​പ്പും വി​ത​ര​ണ​വും. രാ​വി​ലെ 11.30ന് ​കു​ട്ടി​ക​ള്‍​ക്ക് ചോ​റൂ​ട്ട്. വൈ​കുന്നേരം മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ റാ​സ കു​ര്‍​ബാ​ന​യ്ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സി​ഞ്ചെ​ള്ളൂ​സ് ഫാ. ​സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. ആ​ല​പ്പു​ഴ, മാ​ര്‍ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബി​നു ചി​റ​യി​ല്‍ പ്ര​ദ​ക്ഷി​ണ​ത്തി​ന് കാർമികത്വം വഹിക്കും.

800-ാം സ്വ​ര്‍​ഗ​പ്ര​വേ​ശ​ന
വ​ര്‍​ഷ​ത്തി​ന്‍റെ സ്മ​ര​ണ​യി​ല്‍

ഇ​ത്ത​വ​ണത്തെ ഇ​ട​വകത്തി​രു​നാ​ളി​ന് മ​റ്റൊ​രു പ്ര​ത്യേ​ക​തകൂ​ടി​യു​ണ്ട്. വി​ശു​ദ്ധ ഫ്രാ​ന്‍​സിസ് അ​സീ​സി​യു​ടെ 800-ാം സ്വ​ര്‍​ഗ​പ്ര​വേ​ശ​ന അ​തി​രൂ​പ​താ​ത​ല വ​ര്‍​ഷാ​ച​ര​ണ​വും ഇ​ട​വ​കത്തിരു​നാ​ളി​നോ​ടൊ​പ്പം ആ​ഘോ​ഷി​ക്കുന്നു.

മ​ണ്‍​ച​ട്ടി​യി​ലെ നേ​ര്‍​ച്ച​ക്ക​ഞ്ഞി;
ത​ല​മു​റ​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ര​ന്പ​ര്യം

പൂ​ന്തോ​പ്പ് പ​ള്ളി​യിലെ തി​രു​നാ​ളി​നെ വേ​റി​ട്ടു​ നി​ര്‍​ത്തു​ന്ന സ​വി​ശേ​ഷ​ത​യാ​ണ് പൗ​രാ​ണി​ക പാ​ര​മ്പ​ര്യം നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് ന​ട​ത്തു​ന്ന മ​ണ്‍​ച​ട്ടി​യി​ലെ നേ​ര്‍​ച്ച​ക്ക​ഞ്ഞി​യും കു​ഴ​യും. ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റി​വ​ന്ന ഈ ​ആ​ചാ​രം വി​ശ്വാ​സ​ത്തി​നൊ​പ്പം നാ​ടി​ന്‍റെ സം​സ്‌​കാ​ര​ത്തെ​യും കൂ​ട്ടി​യി​ണ​ക്കു​ന്നു.
വി​ശ്വാ​സ​ത്തി​ന്‍റെയും പാ​ര​മ്പ​ര്യ​ത്തി​ന്‍റെയും

ച​രി​ത്ര​സ്മ​ര​ണ​ക​ളു​ടെ​യും പു​ണ്യ​ഭൂ​മി
ആ​ല​പ്പു​ഴ: വി​ശ്വാ​സ​ത്തി​ന്‍റെയും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും ച​രി​ത്ര​സ്മ​ര​ണ​ക​ളു​ടെ​യും പു​ണ്യ​ഭൂ​മി​യാ​ണ് പൂ​ന്തോ​പ്പ് പ​ള്ളി. 1839ല്‍ ​പ​രി​ശു​ദ്ധ ക​ന്യകമ​റി​യ​ത്തി​ന്‍റെ നാ​മ​ത്തി​ല്‍ സ്ഥാ​പി​ത​മാ​യ ചാ​പ്പ​ലി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച വി​ശ്വാ​സ​യാ​ത്ര. 1838ല്‍ ​വ​രാ​പ്പു​ഴ രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി​രു​ന്ന മാ​ര്‍ ശൗ​രി​യി​ല്‍​നി​ന്ന് ല​ഭി​ച്ച അ​നു​വാ​ദ ക​ല്‍​പ​ന​യാ​ണ് ചാ​പ്പ​ൽ സ്ഥാ​പ​ന​ത്തി​നും പൂ​ന്തോ​പ്പ് പ​ള്ളി​യു​ടെ തു​ട​ക്ക​ത്തി​നു വ​ഴി​തു​റ​ന്ന​ത്.

തൊ​മ്മ​ച്ച​ന്‍റെ വ​ര​വ്;
വി​ശ്വാ​സ​ത്തി​ന് വ​ഴി​ത്തി​രി​വ്

പൂ​ന്തോ​പ്പി​ന്‍റെ ആ​ത്മീ​യ​ച​രി​ത്ര​ത്തി​ല്‍ ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ൽ തൊ​മ്മ​ച്ച​ന്‍റെ സാ​ന്നി​ധ്യം നി​ര്‍​ണാ​യ​ക​മാ​യി​രു​ന്നു. 1865ല്‍ ​അ​ല്‍​മാ​യ​ര്‍​ക്കാ​യി അ​ദ്ദേ​ഹം സ്ഥാ​പി​ച്ച ച​ര​ട് കെ​ട്ടി​യ​വ​രു​ടെ സം​ഘം പ്ര​ദേ​ശ​ത്തെ നി​ര​വ​ധി ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ച്ചു.

വി​ശു​ദ്ധ ഫ്രാ​ന്‍​സീ​സ് അ​സീ​സി​യു​ടെ ജീ​വി​ത​ത്തി​ല്‍ ആ​കൃ​ഷ്ട​നാ​യ തൊ​മ്മ​ച്ച​ന്‍ പി​ന്നീ​ട് ഈ ​സം​ഘ​ത്തെ ഫ്രാ​ന്‍​സി​സ്‌​ക​ന്‍ മൂ​ന്നാം സ​ഭ​യു​ടെ ഭാ​ഗ​മാ​ക്കി മാ​റ്റി.
തൊ​മ്മ​ച്ച​ന്‍റെയും അ​നു​ച​ര​രു​ടെ​യും ആ​ത്മീ​യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് 1878ല്‍ ​വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടെ നാ​മ​ത്തി​ല്‍ പ​ള്ളി സ്ഥാ​പി​ത​മാ​യ​ത്.
പോളെയി​ല്‍നി​ന്ന് പൂ​ന്തോ​പ്പി​ലേ​ക്ക്

പൂ​ന്തോ​പ്പ് എ​ന്ന പേ​രി​നു പി​ന്നി​ലും വി​ശ്വാ​സ​ച​രി​ത്ര​ത്തി​ന്റെ ഒ​രു അ​ധ്യാ​യ​മു​ണ്ട്. വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി ത​ന്‍റെ ആ​ശ്ര​മ​ത്തി​ന് ന​ല്‍​കി​യി​രു​ന്ന പോ​ര്‍​സ്യൂ​ങ്കു​ല എ​ന്ന പേ​രി​ന് പൂ​ന്തോ​ട്ടം എ​ന്ന അ​ര്‍​ഥ​മു​ണ്ട്. ഇ​തി​ൽനി​ന്നാ​ണ് അ​ന്ന് പോ​ളെ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന പ്ര​ദേ​ശ​ത്തി​ന് പൂ​ന്തോ​പ്പ് എ​ന്ന് പേ​ര് ന​ല്‍​കി​യ​ത്. വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട ആ​ത്മീ​യ​യാ​ത്ര​യ്‌​ക്കൊ​ടു​വി​ല്‍ 1948ല്‍ ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി​രു​ന്ന മാ​ര്‍ ജ​യിം​സ് കാ​ളാ​ശേ​രി പൂ​ന്തോ​പ്പ് പ​ള്ളി​യെ ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up