x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​രക​ർ​ഷ​ക സം​ഗ​മ​വും കാ​ലി​ത്തീ​റ്റ വി​ത​ര​ണ​വും ന​ട​ത്തി‌

വെബ് ഡെസ്ക്
Published: October 4, 2026 02:13 AM IST | Updated: October 4, 2026 02:13 AM IST

വൈ​ക്കം: ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തും ക്ഷീ​ര​വി​ക​സ​ന വ​കു​പ്പും ചേ​ർ​ന്ന് ക്ഷീ​ര ക​ർ​ഷ​ക സം​ഗ​മ​വും കാ​ലി​ത്തീ​റ്റ വി​ത​ര​ണ​വും ന​ട​ത്തി. ക്ഷീ​ര ക​ർ​ഷ​ക സം​ഗ​മ​വും കാ​ലി​ത്തീ​റ്റ വി​ത​ര​ണോ​ദ്ഘാ​ട​ന​വും
ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജു നി​ർ​വ​ഹി​ച്ചു. ക്ഷീ​ര​മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്കാ​യി പ​ഞ്ചാ​യ​ത്ത് വി​വി​ധ പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്തു ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്നും നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ ഉ​പ​ജീ​വ​ന​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന ക്ഷീ​ര​മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റ് ശ്ര​മ​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
​പഞ്ചാ​യ​ത്തി​ലെ ക്ഷീ​ര ക​ർ​ഷ​ക​രാ​യ വ​ളാ​ങ്കേ​രി പ്ര​കാ​ശ​ൻ, പ്ര​കാ​ശ​ൻ തെ​ങ്ങ​ൻ​പ്പി​ള്ളി എ​ന്നി​വ​ർ​ക്ക് കാ​ലി​ത്തീ​റ്റ ന​ൽ​കി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ലി​ത്തീ​റ്റ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് കാ​ലി​ത്തീ​റ്റ ന​ൽ​കു​ന്ന​തി​ന് 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷം പ​ദ്ധ​തി വി​ഹി​ത​മാ​യി 12 ല​ക്ഷം രൂ​പ പ​ഞ്ചാ​യ​ത്ത് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

ഉ​ല്പാ​ദ​ന ചെ​ല​വി​നു് ആ​നു​പാ​തി​ക​മാ​യി പാ​ലി​ന് വി​ല ക​ർ​ഷ​ക​ർ​ക്ക് കി​ട്ടാ​ത്ത​തി​നാ​ൽ നി​ല​വി​ലു​ള്ള ക​ർ​ഷ​ക​രെ ക്ഷീ​ര​മേ​ഖ​ല​യി​ൽ പി​ടി​ച്ചു നി​ർ​ത്തു​ന്ന​തി​നും പു​തി​യ ക​ർ​ഷ​ക​രേ ക്ഷീ​ര​മേ​ഖ​ല​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നും വേ​ണ്ടി പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​ലി​ത്തീ​റ്റ ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര സം​ഘ​ങ്ങ​ൾ വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ദ​യ​നാ​പു​രം ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് ഏ.​ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി.​വി. പു​ഷ്ക്ക​ര​ൻ, പി.​ഡി. ജോ​ർ​ജ്, ടി . ​പി രാ​ജ​ല​ഷ് മി , ​ഡ​യ​റി ഓ​ഫീ​സ​ർ ബി. ​സി​ബി​മോ​ൻ,അ​ഷി​ദ മാ​യീ​ൻ, കെ. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​നു അ​ണ്ടി​ത്ത്, പി ​ആ​ർ . സ​ഹ​ജ, അ​നു​അ​ജി​ത്ത് എ​ൽ.​സി.​രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up