x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ന്മ​യു​ടെ മാ​തൃ​ക കാട്ടിയ പ​ള്ളി അ​ധി​കൃ​ത​ർ​ക്ക് നാ​ടി​ന്‍റെ ആ​ദ​രം

വെബ് ഡെസ്ക്
Published: October 4, 2026 02:21 AM IST | Updated: October 4, 2026 02:21 AM IST

ച​മ്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​സ​ക്ക​റി​യാ​സ് ക​രു​വേ​ലി​ൽ, സ​ഹ​വി​കാ​രി ഫാ. ​ജേ​ക്ക​ബ് പ​ട​മ​റ്റം എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ച​പ്പോ​ൾ.

ചമ്പ​ക്ക​ര: റോ​ഡ് വി​ക​സ​ന​ത്തി​ന് കു​രി​ശു​പ​ള്ളിവ​ക സ്ഥ​ലം വി​ട്ടുന​ൽ​കി ന​ന്മ​യു​ടെ മാ​തൃ​ക​ കാട്ടിയ പ​ള്ളി അ​ധി​കൃ​ത​ർ​ക്ക് നാ​ടി​ന്‍റെ ആ​ദ​ര​ം. ച​മ്പ​ക്ക​ര പ​ള്ളി അ​ധി​കൃ​ത​രെയാണ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രിച്ചത്.

ച​ങ്ങ​നാ​ശേ​രി-വാ​ഴൂ​ർ റോ​ഡി​നെ​യും കോ​ട്ട​യം റോ​ഡി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന നെ​ത്ത​ല്ലൂ​ർ കു​രി​ശു​ക​വ​ല - ക​റു​ക​ച്ചാ​ൽ ഗു​രു​മ​ന്ദി​രം ബൈ​പാ​സ് റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നായി ച​മ്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യു​ടെ നെ​ത്ത​ല്ലൂരി​ലു​ള്ള കു​രി​ശ​ടി പൊ​ളി​ച്ചു​നീ​ക്കി സ്ഥ​ലം പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ​ക്ക് വി​ട്ടു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ കു​രി​ശ​ടി പൊ​ളി​ച്ചുനീ​ക്കി.

നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് മാ​തൃ​ക കാ​ണി​ച്ച ഇ​ട​വ​ക​യ്ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന വി​കാ​രി ഫാ. ​സ​ക്ക​റി​യാ​സ് ക​രു​വേ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജേ​ക്ക​ബ് പ​ട​മ​റ്റം എ​ന്നി​വ​രെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രിച്ചു.
എം​എ​ൽ​എ റോ​ണി കെ. ​ബേ​ബി, ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ൺ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത് മു​തി​ര​മ​ല, ബി​ജു പാ​ല​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up