x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​ഗ​ക്ഷേ​ത്ര ച​ങ്ങ​നാ​ശേ​രി മാ​ര​ത്ത​ണ്‍ സീ​സ​ണ്‍-5 ന​വം​ബ​ര്‍ 29ന് ​

വെബ് ഡെസ്ക്
Published: October 4, 2026 02:19 AM IST | Updated: October 4, 2026 02:19 AM IST

ച​ങ്ങ​നാ​ശേ​രി: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പ്ര​യാ​ണം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സ​ര്‍​ഗ​ക്ഷേ​ത്ര സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് വെ​ല്‍​നെ​സ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ടി​മ​ണ്ണി​ക്ക​ല്‍ ഗോ​ള്‍​ഡ് ആ​ന്‍​ഡ് ഡ​യ​മ​ണ്ട്‌​സ് ച​ങ്ങ​നാ​ശേ​രി മാ​ര​ത്ത​ണ്‍ സീ​സ​ണ്‍ 5 ന​വം​ബ​ര്‍ 29ന് ​ചെ​ത്തി​പ്പു​ഴ ക്രി​സ്തു​ജ്യോ​തി കോ​ള​ജ് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ഗ്രൗ​ണ്ടി​ല്‍​നി​ന്ന് ആ​രം​ഭി​ക്കും. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല മാ​ര​ത്ത​ണ്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും.

വി​ജ​യി​ക​ള്‍​ക്ക് മൂ​ന്നുല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും. ഒ​ളി​ംപ്യന്‍ അ​ഞ്ജു ബോ​ബി ജോ​ര്‍​ജാ​ണ് മാ​ര​ത്ത​ണ്‍ അം​ബാ​സ​ഡ​ര്‍. 21 കി​ലോ​മീ​റ്റ​ര്‍ ഹാ​ഫ് മാ​ര​ത്ത​ണ്‍, 10 കി​ലോ​മീ​റ്റ​ര്‍ മ​ത്സ​ര​യോ​ട്ടം, ടീ​ന്‍​സ് റേ​സ്, മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ഫ​ണ്‍ വാ​ക്ക്, കി​ഡ്‌​സ് ഫ​ണ്‍ റേ​സ് എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ല​ഹ​രി​ക്കെ​തി​രേ പ്ര​യാ​ണം എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ര​ത്ത​ണ്‍ ഓ​ഫിസി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ര്‍​ഗ​ക്ഷേ​ത്ര അ​ങ്ക​ണ​ത്തി​ല്‍ വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ടനം ചെ​യ്യും.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up