x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ത്ര വ​ലി​യ​വ​രാ​കുന്നുവോ അ​ത്ര​യും താ​ഴ​ണം: ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ർ​ജ് ആ​ല​ഞ്ചേ​രി

വെബ് ഡെസ്ക്
Published: October 4, 2026 02:25 AM IST | Updated: October 4, 2026 02:25 AM IST

പൂ​ന്തോ​പ്പ് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി പ​ള്ളി​യി​ല്‍ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ല​പ്പു​ഴ: ന​മ്മ​ള്‍ എ​ത്ര വ​ലി​യ​വ​രാ​കുന്നുവോ അ​ത്ര​യും താ​ഴ്ന്നാ​ലേ ദൈ​വ​സ​ന്നി​ധി​യി​ല്‍ സ്വീ​കാ​ര്യ​രാ​കൂ​യെ​ന്ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി. വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടെ 800-ാം സ്വ​ര്‍​ഗീ​യ പ്ര​വേ​ശ​ന വ​ര്‍​ഷ​ത്തി​ന്‍റെ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ത​ല ആ​ഘോ​ഷം വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ ഏ​ക ദേ​വാ​ല​യ​മാ​യ പൂ​ന്തോ​പ്പ് പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദാ​രി​ദ്ര്യ​വും ലാ​ളി​ത്യ​വും നി​റ​ഞ്ഞ യേ​ശു​വിന്‍റെ അ​തേ ജീ​വി​ത​മാ​യി​രു​ന്നു വി​ശു​ദ്ധ ഫ്രാ​ന്‍​സി​സ് അ​സീ​സി​യു​ടേ​ത്. എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളോ​ടും സ്‌​നേ​ഹ​ത്തി​ല്‍ മാ​ത്രം ക​ഴി​ഞ്ഞ ഫ്രാ​ന്‍​സി​സ് അ​സീ​സി​യെ മാ​തൃ​ക​യാ​ക്കാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും ക​ര്‍​ദി​നാ​ള്‍ പ​റ​ഞ്ഞു.

വി​ശു​ദ്ധ​ന്‍റെ സ്മ​ര​ണ​യി​ല്‍ അ​തി​രൂ​പ​ത 2026-27 പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വ​ര്‍​ഷ​മാ​യി ആ​ച​രി​ക്കും. ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ച​ങ്ങ​നാ​ശേ​രി ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ നി​ര്‍​വ​ഹി​ച്ചു.
വ​സ്ത്രം ഉ​പ​യോ​ഗി​ച്ച​ത്, പ​രി​സ്ഥി​തി സ്‌​നേ​ഹം, ദാ​രി​ദ്ര്യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ഫ്രാ​ന്‍​സി​സ് അ​സീ​സി​യും ഗാ​ന്ധി​ജി​യും ത​മ്മി​ല്‍ ഏ​റെ സ​മാ​ന​തക​ളു​ണ്ടെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മാ​ര്‍ തോ​മസ് ​ത​റ​യി​ല്‍ പ​റ​ഞ്ഞു. കു​ട​പ്പി​റ​പ്പ് സ്‌​നേ​ഹം ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നും ആർച്ച്ബിഷപ്‍ പ​റ​ഞ്ഞു.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാൾ ഫാ.​സ​ക്ക​റി​യ ക​ന്യാ​കോ​ണി​ല്‍, പ്രോ​ട്ടോസി​ഞ്ചെ​ല്ലൂ​സ് ഫാ. ​ആ​ന്‍റ​ണി എത്ത​ക്കാ​ട്, ക​പ്പൂ​ച്ചി​ന്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ്രോ​വി​ന്‍​സ് പ്രോ​വി​ന്‍​ഷല്‍ ഫാ.​ സ​രീ​ഷ് ഫ്രാ​ന്‍​സി​സ് തോ​ണ്ടം​കു​ഴി​യി​ല്‍, എ​ഫ്‌​സി​സി പ്രൊ​വി​ൻ​ഷ​ല്‍ സി​സ്റ്റ​ര്‍ ബ്രി​ജി, വി​കാ​രി ഫാ.​ ജോ​സ് പാ​റ​ശേ​രി​ല്‍, ഫാ.​ അ​ല​ക്‌​സ് വാ​ച്ചാ​പ​റ​മ്പി​ല്‍, ബ്ര​ദ​ര്‍ പ്ര​മോ​ദ് പി.​ ജോ​സ​ഫ്, ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​കാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ട​വ​കസ​മൂ​ഹ​ത്തെ കൂ​ടാ​തെ അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍നി​ന്ന് 2500ലേറെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. തെ​ള്ള​കം ക​പ്പൂ​ച്ചി​ന്‍ സെ​മി​നാ​രി അം​ഗ​ങ്ങ​ള്‍ ഗാ​നശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up