x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി എ​കെ​എ​മ്മി​നും എ​റ​ണാ​കു​ളം രാ​ജ​ര്‍​ഷി​ക്കും കി​രീ​ടം

വെബ് ഡെസ്ക്
Published: October 4, 2026 02:27 AM IST | Updated: October 4, 2026 02:27 AM IST

എ​കെ​എം സ്‌​കൂ​ളി​ന് അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്ക​രി എ​വ​റോ​ളിം​ഗ് ട്രോ​ഫി ന​ല്‍​കു​ന്നു.

ച​ങ്ങ​നാ​ശേ​രി: കി​ളി​മ​ല എ​സ്എ​ച്ച് സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന 13-ാമ​ത് ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ബാ​സ്‌​ക​റ്റ് ബോ​ള്‍, മാ​ര്‍ ജ​യിം​സ് കാ​ളാ​ശേ​രി മെ​മ്മോ​റി​യ​ല്‍ ഷ​ട്ടി​ല്‍ ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ ച​ങ്ങ​നാ​ശേ​രി എ​കെ​എം, എ​റ​ണാ​കു​ളം രാ​ജ​ര്‍​ഷി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കോ​ട്ട​യം എംടി സെ​മി​നാ​രി സ്‌​കൂ​ള്‍ എന്നിവർ ജേ​താ​ക്ക​ളാ​യി.

എ​സ്എ​ച്ച് സ്‌​കൂ​ള്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ബാ​സ്‌​ക​റ്റ് ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റില്‍ കി​ളി​മ​ല എ​സ്എ​ച്ചി​നെ (43-55)സ്‌​കോ​റി​നാ​ണ് ച​ങ്ങ​നാ​ശേ​രി എ​കെ​എം സ്‌​കൂ​ള്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടൂ​ര്‍​ണ​മെ​ന്‍റിലെ മി​ക​ച്ച താ​ര​മാ​യി എ​കെ​എം സ്‌​കൂ​ളി​ലെ ക്രി​സോ സോ​ണി​യെ തെ​ര​ഞ്ഞെ​ടു​ത്തു. കി​ളി​മ​ല എ​സ്എ​ച്ച് സ്കൂളി​ലെ ജെ​റി അ​ല്‍​ഫോ​ന്‍​സ് ജി​ജോ ടോ​പ് സ്‌​കോ​ററായി. അ​ഭി​ന​വ് രാ​ജേ​ന്ദ്ര​നെ ഭാ​വിതാ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്കപ്പെട്ടു.

ബാ​ഡ്മി​ന്‍റണ്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ എ​റ​ണാ​കു​ളം രാ​ജ​ര്‍​ഷി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ മു​ഹ​മ്മ​ദ് ഫ​ര്‍​ഹാ​ന്‍-​അ​ല്‍ സാ​ബി​ത്ത് ഷി​ഹാ​ബ് സ​ഖ്യം (21-16) സ്‌​കോ​റി​ന് തെ​ങ്ങ​ണ ഗു​ഡ് ഷെ​പ്പേ​ർഡ് സ്‌​കൂ​ളി​ലെ നെ​വി​ന്‍ ബി​നോ-​ഷോ​ണ്‍ ബി​ന​റ്റോ എ​ന്നി​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ചെ​ത്തി​പ്പു​ഴ ക്രി​സ്തുജ്യോ​തി സ്‌​കൂ​ളി​ലെ ന​വ​മി മ​ധു- മൗ​ര്യ മ​ധു എ​ന്നി​വ​രെ (21-8) കോ​ട്ട​യം എംടി സെ​മി​നാ​രി സ്‌​കൂ​ളി​ലെ അ​മി​ത സി​ബി-ലി​യ ട്രീ​സ സ​ഖ്യം പ​രാ​ജ​യ​പ്പെ​ടു​ത്തി.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​തി​രൂ​പ​ത വി​കാ​രി​ജ​ന​റാ​ള്‍ മോ​ണ്‍. മാ​ത്യു ച​ങ്ങ​ങ്കേ​രി വി​ജ​യിക​ള്‍​ക്ക് എ​വ​റോ​ളിം​ഗ് ടോ​ഫി​യും കാ​ഷ് അ​വാ​ര്‍​ഡും സ​മ്മാ​നി​ച്ചു.
എ​സ്എ​ച്ച് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​പ​യ​സ് പാ​യി​ക്കാ​ട്ട്മ​റ്റ​ത്തി​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ്‌​കൂ​ള്‍ ബ​ർസാ​ര്‍ ഫാ.​ജോ​ജോ പു​തു​വേ​ലി, ക​ണ്‍​വീ​ന​ര്‍ ടോ​ണി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up