കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വയോജന ദിനാചാരണം നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ
ചമ്പക്കുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചാരണം നടത്തി. ബ്ലോക്ക് പെൻഷൻ ഭവനിൽ ബ്ലോക്ക് പ്രസിഡന്റ് കെ.ഒ. തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നെടുമുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം ടി.എസ്. പ്രദീപ്കുമാർ, മുതിർന്ന പെൻഷൻകാരായ എം.സി. മത്തായി, മോനാച്ചൻ വർക്കി, പെണ്ണമ്മ രാജമ്മ, കെ.ഡി. ഫൽഗുനൻ, ഒ.സി. തോമസ്, കെ.ആർ. മധുസൂദനൻ എന്നിവരെ രക്ഷാധികാരി ആന്റണി ഫ്രാൻസിസ് കട്ടപ്പുറം പൊന്നാട അണിയിച്ച് ആദരിച്ചു.
വയോജന പരിപാലനം-ശാസ്ത്രം സമൂഹം, പുസ്തകം നെടുമുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിനോദ് കെഎസ്എസ്പിയു ചമ്പക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ.ഒ. തോമസിന് നൽകി പ്രകാശനം നിർവഹിച്ചു.
അരവിന്ദ് കുമാർ പുസ്തകം പരിചയപ്പെടുത്തി. അഗസ്റ്റിൻ ജോസ്, കെ.ജി. ലളിതഭായി അമ്മ, പി.ടി. ജോസഫ്, ബാബു അലക്സാണ്ടർ, എൻ.കെ. രഘുനാഥ്, കെ.എൻ. വിജയകുമാർ, എസ്. അരവിന്ദൻ, പി.വി. നാരായണ മേനോൻ, ആർ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews