x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ ഹോ​ട്ട​ലി​ന് തീ ​പി​ടി​ച്ചു

വെബ് ഡെസ്ക്
Published: October 4, 2026 04:02 AM IST | Updated: October 4, 2026 04:02 AM IST

തീ​പി​ടു​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ച ഹോ​ട്ട​ൽ റി​സ​പ്ഷ​ൻ.

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ കോ​ട്ട​യ്ക്ക​ക​ത്ത് കോ​ട്ട​വാ​തി​ലി​ന​ടു​ത്തു​ള്ള ഹോ​ട്ട​ലി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. നോ​ര്‍​ത്ത് ഫോ​ര്‍​ട്ട് റീ​ജ​ന്‍​സി എ​ന്ന ഹോ​ട്ട​ലി​ലാ​ണ് ശ​നി​യാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ലെ റി​സ​പ്ഷ​ന്‍ ഏ​രി​യ​യി​ലെ എ​സി​യി​ല്‍ നി​ന്നു​ണ്ടാ​യ തീ ​പ​ട​ര്‍​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ല്‍ നി​ന്നു​ള്ള ര​ണ്ട് യൂ​ണി​റ്റ് എ​ത്തി തീ ​അ​ണ​യ്ച്ചു.

തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​പ്പോ​ളോ ഫാ​ര്‍​മ​സി​യി​ലും തീ ​പ​ട​രാ​തെ അ​ഗ്‌​നി​ര​ക്ഷാ സേ​ന നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഹോ​ട്ട​ലി​ലെ റൂ​മി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രെ അ​ഗ്‌​നി​ര​ക്ഷാ സേ​ന സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി. തീ​പി​ടു​ത്ത​ത്തി​ല്‍ റി​സ​പ്ഷ​നി​ലു​ണ്ടാ​യി​രു​ന്ന ക​മ്പ്യൂ​ട്ട​ര്‍, സി​സി​ടി​വി ക​ണ്‍​ട്രോ​ള്‍ പാ​ന​ല്‍, എ​സി​ക​ള്‍, ഫ​ര്‍​ണി​ച്ച​ര്‍ എ​ന്നി​വ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ലി​ഫ്റ്റി​നും ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ണ്ടാ​യി.
12 മു​റി​ക​ളും ഒ​രു മി​നി ഹാ​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ഹോ​ട്ട​ല്‍ സ​മു​ച്ച​യം. 50 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു.

അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ലൈ​ജു ത​മ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ സ​ജ​യ​ന്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ സു​ബി​ന്‍, സു​നി​ല്‍, ഷാ​ഹു​ല്‍, അ​രു​ണ്‍ ഐ​സ​ക്, റ​ഫീ​ഖ്, ജി​നോ ജോ​ണ്‍, ഹോം​ഗാ​ര്‍​ഡു​മാ​രാ​യ ഷി​നോ​ദ്, കി​ഷോ​ര്‍, സ​ജീ​വ​ന്‍, രാ​ജ​നി സ​തീ​ശ​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഹി​ല്‍​പാ​ല​സ് പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up