ആലുവ: വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ മൂവായിരത്തിലേറെ വേദികളിൽ പ്രേഷക പ്രശംസ നേടിയ അശ്വമേധം നാടകം വീണ്ടും വേദിയിലെത്തുമ്പോൾ അതിപ്രശസ്തമായ കുഷ്ഠരോഗി വേഷത്തിൽ ആലുവക്കാരനെത്തുന്നു.
ആലുവ നാലാം മൈൽ സ്വദേശിയും പ്രശസ്ത നാടകനടനുമായ കൊച്ചിൻ അസനാർ (72) ആണ് വേദിയിലെത്തുന്നത്.
നിരവധി നാടകട്രൂപ്പുകൾക്കായി അഭിനയിച്ചിട്ടുള്ള അസനാർ ആദ്യമായാണ് കെപിഎസിയിൽ അഭിനയിക്കുന്നത്. അന്തരിച്ച കലാഭവൻ നവാസ് മരുമകനാണ്.
നടി രഹ്നയാണ് മകൾ. 19 വയസുമുതൽ നാടകനടനാണ്. 1962 ൽ കെപിഎസിക്കു വേണ്ടി തോപ്പിൽ ഭാസി രചിച്ച് സംവിധാനം ചെയ്ത ഈ നാടകത്തിൽ കെ.എസ്. ജോർജായിരുന്നു കുഷ്ഠരോഗി കഥാപാത്രമായിരുന്നത്.
"ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ' തുടങ്ങിയ നാടകത്തിലെ ഗാനങ്ങൾ വരുമ്പോൾ ഇന്നുംപ്രേക്ഷകർ ഒത്തു ചേർന്ന് അത്് നാടകത്തോടൊപ്പം ആലപിക്കുകയാണെന്ന് കൊച്ചിൻ അസനാർ പറയുന്നു.
Tags : NattuVishesham DistrictNews