കൊച്ചി: പകര്‍ച്ചവ്യാധികള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ജില്ലയില്‍ എച്ച്1എന്‍1 രോഗ ബാധിതര്‍ കൂടുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ജില്ലയില്‍ 43 പേര്‍ക്കാണ് ഇന്‍ഫ്ലുവന്‍സ രോഗം സ്ഥീരികരിച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം രോഗബാധിതരുള്ളതും ജില്ലയിലാണ്. കഴിഞ്ഞമാസം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ ഒന്ന് ഇന്‍ഫ്ലുവന്‍സ രോഗബാധയെ തുടര്‍ന്നായിരുന്നു. 1073 പേര്‍ക്കാണ് കഴിഞ്ഞ മാസം ഇന്‍ഫ്ലുവന്‍സ സ്ഥരീകരിച്ചത്. വ്യുവിലൂടെ പകരുന്നതിനാല്‍ അതിവേഗം രോഗം വ്യാപിക്കുകയാണ്.
പകര്‍ച്ചവ്യാധികള്‍ മൂലം ആകെ ആറു മരണങ്ങളാണ് സെപ്റ്റംബറില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ മരുന്നുക്ഷാമവും ഉള്ളതായി രോഗികള്‍ ആരോപിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 954 പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയത്. സ്വകാര്യ ആുപത്രികളിലെത്തുന്നവരുടെ എണ്ണം കൂടി എടുക്കുമ്പോള്‍ രോഗബാധിതരുടെ നിരക്ക് ഉയരും. ചികിത്സ തേടിയവരില്‍ 14 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 44 പേര്‍ക്ക് രോഗ ലക്ഷണങ്ങള്‍ സംശയിക്കുന്നു. 11 പേര്‍ക്ക് ചിക്കന്‍പോക്സും, നാലുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ എലിപ്പനി, വെസ്റ്റ്നൈല്‍ പനി, ശ്വാസകോശ അണുബാധ തുടങ്ങിയ രോഗങ്ങളും കഴിഞ്ഞ മാസങ്ങളില്‍ ജില്ലയില്‍ ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം മാത്രം ജില്ലയില്‍ 20,000 ല്‍ അധികം പേര്‍ക്കാണ് പനി ബാധിച്ചത്.
Tags : NattuVishesham DistrictNews