വയോജന ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും സൂയസ് ലിമിറ്റഡും സംഘടിപ്പിച്ച വാട്ടര്‍ മെട്രോ യാത്രയില്‍ പങ്കെടുത്തവര്‍.
കൊച്ചി: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ചു മുതിര്‍ന്ന പൗരന്മാര്ക്കായി എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും (ഇഎസ്എസ്എസ്) സൂയസ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി വാട്ടര്‍ മെട്രോ യാത്ര സംഘടിപ്പിച്ചു.
ഹൈക്കോടതി വാട്ടര്‍ മെട്രോ സ്റ്റേഷനില്‍ നിന്നാരംഭിച്ച യാത്ര മുതിര്‍ന്നവര്‍ക്ക് പരസ്പര സ്നേഹവും സന്തോഷവും പങ്കിടുന്നതിനുള്ള വേദിയായി മാറി.
കൊച്ചി കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ വി.ആര്. സുധീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സീന ഗോകുലന് പ്രസംഗിച്ചു.
Tags : NattuVishesham DistrictNews