x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രു​ട്ടുകു​ത്തി വി​ഭാ​ഗ​ത്തി​ൽ പു​ളി​ക്കക​ട​വ​ൻ ജേ​താ​വ്

വെബ് ഡെസ്ക്
Published: October 4, 2026 04:12 AM IST | Updated: October 4, 2026 04:12 AM IST

മ​ല​യാ​റ്റൂ​ർ വ​ള്ളം​ക​ളി മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് മ​ന്ത്രി റോ​ജി എം ​ജോ​ൺ ട്രോ​ഫി സമ്മാനിക്കു​ന്നു.

മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​ർ- നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​റ്റൂ​ർ മ​ണ​പ്പാ​ട്ടു ചി​റ​യി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് മ​ല​യാ​റ്റൂ​ർ വ​ള്ളം​ക​ളി ആ​വേ​ശ​ഭ​രി​ത​മാ​യി. പ്ര​ധാ​ന​മ​ത്സ​രം ന​ട​ന്ന ഇ​രു​ട്ടു​കു​ത്തി (സി-​ഗ്രേ​ഡ്) വി​ഭാ​ഗ​ത്തി​ൽ പൊ​ന്നാ​നി നാ​ട്ടു​കൂ​ട്ടം ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ പു​ളി​ക്ക​ക്ക​ട​വ​ൻ ജേ​താ​വാ​യി. നാ​ട്ടു​കൊ​മ്പ​ൻ ര​ണ്ടാം സ്ഥാ​ന​ത്തും സൂ​പ്പ​ർ ജെ​റ്റ് മൂ​ന്നാം​സ്ഥാ​ന​ത്തും എ​ത്തി. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ പൊ​ന്നാ​നി ടി​ബി​സി ബോ​ട്ട് ക്ല​ബ് തു​ഴ​ഞ്ഞ പ​ട​ക്കൊ​മ്പ​നാ​ണ് ഒ​ന്നാ​മ​ത്.

വെ​പ്പ് വി​ഭാ​ഗ​ത്തി​ൽ വി​ബി​സി പു​ത്ത​ൻ ക​ണ്ട​ത്തി​ലാ​ണ് ജേ​താ​വ്. ഫ്ര​ണ്ട്സ് ര​ണ്ടാം​സ്ഥാ​ന​ത്തും സെ​ന്‍റ് ആ​ന്‍റ​ണി മൂ​ന്നാ​മ​തും എ​ത്തി. ചെ​റു​ചു​ണ്ട​ൻ വി​ഭാ​ഗ​ത്തി​ൽ നെ​ടു​പ​റ​മ്പി​ലി​നാ​ണ് ഒ​ന്നാം സ്ഥാ​നം. വി​ശ്വ​നാ​ഥ​ൻ ര​ണ്ടാം സ്ഥാ​നം നേ​ടി. മ​ല​യാ​റ്റൂ​ർ മ​ണ​പ്പാ​ട്ടു ചി​റ​യി​ൽ ന​ട​ന്ന വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ലെ മി​ക​ച്ച അ​മ​ര​ക്കാ​ര​നാ​യി നാ​ട്ടു​കൊ​മ്പ​ന്‍റെ സ​നീ​ഷും മി​ക​ച്ച അ​ണി​യ​മാ​യി പു​ളി​ക്ക​ക്ക​ട​വ​ന്‍റെ ക​ബീ​റും തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു. മ​ന്ത്രി റോ​ജി എം. ​ജോ​ൺ ജേ​താ​ക്ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി.

മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് വ​ള്ളം​ക​ളി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മ​ല​യാ​റ്റൂ​ർ വ​ള്ളം​ക​ളി​ക്കാ​യി 10 ല​ക്ഷം രൂ​പ ടൂ​റി​സം വ​കു​പ്പി​ൽ നി​ന്ന് അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി റോ​ജി എം. ​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി ബ​ഹ​നാ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ യി. ​മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ ത​ങ്ക​ച്ച​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ൽ​ഫോ​ൻ​സ ഡേ​വി​സ്, അ​ഹ​ല്യ സ​ദാ​ന​ന്ദ​ൻ, ഷൈ​ജോ പ​റ​മ്പി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ലോ​മി ടോ​മി, വൈ​സ്പ്ര​സി​ഡ​ന്‍റ് പോ​ൾ​സ​ൻ പ​റ​പ്പി​ള്ളി, വി​മ​ല​ഗി​രി അ​മ​ലോ​ദ്ഭ​വ​മാ​താ പ​ള്ളി വി​കാ​രി ഫാ. ​ഷാ​ൻ​ലി ചി​റ​പ്പ​ണ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സെ​ബി കി​ട​ങ്ങേ​ൻ, അ​നി​മോ​ൾ​ബേ​ബി, വാ​ർ​ഡ് മെ​മ്പ​ർ സേ​വ്യ​ർ വ​ട​ക്കും​ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ല​ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​യി​രു​ന്നു ആ​രം​ഭം. ര​ണ്ടാം​വ​ർ​ഷ​മാ​ണു മ​ല​യാ​റ്റൂ​ർ മ​ണ​പ്പാ​ട്ടു​ചി​റ​യി​ൽ വ​ള്ളം​ക​ളി ന​ട​ക്കു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up