x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ദ​ര്‍​കു​ഞ്ജ് ഫ്ലാ​റ്റ് പൊ​ളി​ക്ക​ല്‍ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ള്‍ നാ​ളെ മു​ത​ല്‍ ഏ​റ്റെ​ടു​ക്കും

വെബ് ഡെസ്ക്
Published: October 4, 2026 04:08 AM IST | Updated: October 4, 2026 04:08 AM IST

കൊ​ച്ചി: ബ​ല​ക്ഷ​യ​ത്തെ തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി പൊ​ളി​ച്ചു​മാ​റ്റാ​ന്‍ ഉ​ത്ത​ര​വി​ട്ട വൈ​റ്റി​ല​യി​ലെ ച​ന്ദ​ര്‍​കു​ഞ്ജ് ഫ്ലാ​റ്റ് പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള ന​ട​പ​ടി​ക​ള്‍ നാ​ളെ ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ര​ട്ട ട​വ​റു​ക​ളി​ലെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ള്‍ ഉ​ട​മ​ക​ളി​ല്‍​നി​ന്ന് ഏ​റ്റെ​ടു​ക്കും. ട​വ​റു​ക​ള്‍ പൊ​ളി​ച്ച് പു​തി​യ​ത് നി​ര്‍​മി​ക്കാ​ന്‍ ചു​മ​ത​ല​യു​ള്ള ആ​ര്‍​മി വെ​ല്‍​ഫെ​യ​ര്‍ ഹൗ​സിം​ഗ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (എ​ഡ​ബ്ല്യു​എ​ച്ച്ഒ) അ​ധി​കൃ​ത​ര്‍​ക്ക് ക​ണ​യ​ന്നൂ​ര്‍ ത​ഹ​സി​ല്‍​ദാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് താ​ക്കോ​ല്‍ കൈ​മാ​റു​ക.

അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ള്‍ ഏ​റ്റെ​ടു​ത്ത​ശേ​ഷം അ​ടു​ത്ത​യാ​ഴ്ച​യോ​ടെ ഫോ​ര്‍​ട്ട്‌​കൊ​ച്ചി ആ​ര്‍​ഡി​ഒ ട​വ​റു​ക​ള്‍ നി​യ​ന്ത്രി​ത സ്‌​ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ക്കാ​ന്‍ ക​രാ​ര്‍ നേ​ടി​യ മും​ബൈ ആ​സ്ഥാ​ന​മാ​യ എ​ഡി​ഫൈ​സ് എ​ന്‍​ജി​നി​യ​റിം​ഗ് ക​മ്പ​നി​യു​മാ​യി ഉ​ട​ന്പ​ടി ഒ​പ്പു​വ​യ്ക്കും. തു​ട​ര്‍​ന്ന് ട​വ​റു​ക​ള്‍ പൊ​ളി​ക്കാ​നാ​യി എ​ഡി​ഫൈ​സി​ന് കൈ​മാ​റും. ഫെ​ബ്രു​വ​രി​യോ​ടെ പൊ​ളി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​വി​ടെ 208 അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളി​ല്‍ 158 എ​ണ്ണ​ത്തി​ലാ​ണ് താ​മ​സ​ക്കാ​രു​ണ്ടാ​യി​രു​ന്ന​ത്. അ​വ​രെ വാ​ട​ക ന​ല്‍​കി മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. 175 കോ​ടി രൂ​പ​യാ​ണ് പു​തി​യ ട​വ​റു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ ചെ​ല​വ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.

സൈ​നി​ക​ര്‍, വി​ര​മി​ച്ച സൈ​നി​ക​ള്‍, വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്കാ​യി വൈ​റ്റി​ല​യ്ക്ക​ടു​ത്ത് സി​ല്‍​വ​ര്‍ സാ​ന്‍​ഡ് ഐ​ല​ന്‍​ഡി​ല്‍ 2018ലാ​ണ് മൂ​ന്ന് ട​വ​റു​ക​ളി​ലാ​യി 264 ഫ്‌​ളാ​റ്റു​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി​യ​ത്. 2013ലാ​ണ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​തെ​ങ്കി​ലും അ​ഞ്ച് വ​ര്‍​ഷം കൊ​ണ്ടാ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

തു​ട​ക്കം മു​ത​ല്‍ ത​ന്നെ ഫ്ലാ​റ്റ് നി​ര്‍​മാ​ണ​ത്തി​ല്‍ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ അ​ട​ര്‍​ന്നു വീ​ഴു​ക​യും ചോ​ര്‍​ച്ച​യു​ണ്ടാ​വു​ക​യും ചെ​യ്ത​തോ​ടെ താ​മ​സ​ക്കാ​ര്‍ കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തെ​യും പ്ര​ശ്നം അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യ ട​വ​റു​ക​ള്‍ പൊ​ളി​ച്ചു​നീ​ക്കി പു​തി​യ​ത് നി​ര്‍​മി​ക്കാ​ന്‍ 2025 ഫെ​ബ്രു​വ​രി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up