x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​എ​സ് ക​നാ​ലി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വം: ര​ണ്ടു പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 7, 2026 12:09 AM IST | Updated: October 7, 2026 12:09 AM IST

ചേ​ർ​ത്ത​ല എ​എ​സ് ക​നാ​ലി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ജോ​ബി, വി​നോ​ദ് എ​ന്നി​വ​രെ പൊ​ലി​സ് തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍.

ചേ​ർ​ത്ത​ല: എ​എ​സ് ക​നാ​ലി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ കേ​സി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. കൊ​ക്കോ​ത​മം​ഗ​ലം കൈ​ത​ക്കാ​ട്ടു​ക​രി ജോ​ബി (43), മു​ഹ​മ്മ ക​ല്ലാ​പ്പു​റം കോ​ള​നി വി​നോ​ദ് (53) എ​ന്നി​വ​രെ​യാ​ണ് ചേ​ർ​ത്ത​ല പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​എ​സ് ക​നാ​ലി​ൽ ര​ണ്ട് ടാ​ങ്ക​റി​ൽ വ​ൻ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ന​ഗ​ര​സ​ഭ ഹ​രി​ത​ക​ർ​മ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ശു​ചീ​ക​രി​ച്ച് സം​ര​ക്ഷി​ച്ചു വ​ന്നി​രു​ന്ന ക​നാ​ലി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്.

സം​ഭ​വം വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യവി​ഭാ​ഗം പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും പൊ​ലി​സും ന​ട​ത്തി​യ സം​യു​ക്ത അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.
ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ പ്ര​തി​ക​ളെ പൊ​ലി​സ് ക​നാ​ൽ തീ​ര​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ക​നാ​ലു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും ചേ​ർ​ത്ത​ല പൊ​ലി​സും അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up