ചേർപ്പ് ദി പാരിഷ് ചിറ്റ് കമ്പനി ശതാബ്ദി ആഘോഷം തൃശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനംചെയ്യുന്നു.
ചേർപ്പ്: ദി പാരിഷ് ചിറ്റ് കമ്പനിയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ചേർപ്പ് സെന്റ് ആന്റണീസ് ദേവാലയ അങ്കണത്തിൽ തുടക്കമായി. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനംചെയ്തു.
ചെയർമാനും വികാരിയുമായ ഫാ. ഫ്രാൻസിസ് കൂത്തൂർ അധ്യക്ഷതവഹിച്ചു. പഴുവിൽ ഫൊറോന വികാരി ഫാ. ജോബ് വടക്കൻ അനുഗ്രഹപ്രഭാഷണംനടത്തി. സ്ഥാപനത്തിന്റെ പ്രവർത്തനപഥവും വളർച്ചയുടെ നാൾവഴികളും മാനേജിംഗ് ഡയറക്ടർ സി.വി. ആന്റോ അവതരിപ്പിച്ചു. ശതാബ്ദി സ്മരണിക മാർ. ടോണി നീലങ്കാവിൽ മുൻ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടത്തിനുനൽകി പ്രകാശനം ചെയ്തു.
ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ്, അംഗങ്ങളായ ജയശ്രീ ഷാജൻ, ബൈജു വല്ലച്ചിറക്കാരൻ, കൈക്കാരൻ ജോമി കുന്നംകട, ആന്റണി തെക്കിനിയത്ത്, അൽജിൻ കാട സുഭാഷ് എന്നിവർ പ്രസംഗിച്ചു. മുൻ ചെയർമാൻമാരെയും വികാരിമാരെയും ആദരിച്ചു.
Tags : Nattuvishesham DistrictNews