x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ന്ത​റ്റി​ക് ട്രാക്ക് വി​ട്ട് മ​ണ്ണി​ലി​റ​ങ്ങി കാ​യി​ക​മേ​ള

വെബ് ഡെസ്ക്
Published: October 8, 2026 12:34 AM IST | Updated: October 8, 2026 12:43 AM IST

ഇ​​ന്നാ​​രം​​ഭി​​ക്കു​​ന്ന റ​​വ​​ന്യു ജില്ലാ ​​കാ​​യി​​ക​​മേ​​ള ന​​ട​​ക്കു​​ന്ന കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജ് മൈ​​താ​​ന​​ത്ത് ട്രാ​​ക്ക് ശ​​രി​​യാ​​ക്കു​​ന്നു.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ഇ​​രു​​പ​​ത്തി​​നാ​​ലാ​​മ​​ത് റ​​വ​​ന്യു ജി​​ല്ലാ സ്‌​​കൂ​​ള്‍ സ്‌​​കൂ​​ള്‍ കാ​​യി​​ക മേ​​ള ഇ​​ന്നുമു​​ത​​ല്‍ 10 വ​​രെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജ് ഗ്രൗ​​ണ്ടി​​ല്‍ ന​​ട​​ക്കും. പ​​തി​​വ് സി​​ന്ത​​റ്റി​​ക് ട്രാ​​ക്ക് വി​​ട്ട് ഇ​​ത്ത​​വ​​ണ കോ​​ള​​ജ് മൈ​​താ​​ന​​ത്തെ മ​​ണ്‍ ട്രാ​​ക്കി​​ലാ​​ണു മ​​ത്സ​​ര​​ങ്ങ​​ള്‍. പാ​​ലാ​​യി​​ലെ സി​​ന്ത​​റ്റി​​ക് ട്രാ​​ക്കോ​​ടു​കൂ​​ടി​​യ സ്‌​​റ്റേ​​ഡി​​യ​​ത്തി​​ലാ​​യി​​രു​​ന്നു പ​​തി​​വാ​​യി മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ന്നി​​രു​​ന്ന​​ത്. പു​​ന​​ര്‍​നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കാ​​യി സി​​ന്ത​​റ്റി​​ക് ട്രാ​​ക്ക് പൊ​​ളി​​ച്ചി​​ട്ടി​​ട്ട് ആ​​റു മാ​​സം ക​​ഴി​​ഞ്ഞു. ഇ​​തു​​വ​​രെ നി​​ര്‍​മാ​​ണം പു​​ന​​രാ​​രം​​ഭി​​ച്ചി​​ട്ടി​​ല്ല. മ​​ഴ​​യെ പ​​ഴി​​ചാ​​രി​​യാ​​ണ് നി​​ര്‍​മാ​​ണ പ്ര​​വ​​ര്‍​ത്ത​​നം വൈ​​കു​​ന്ന​​ത്. ട്രാ​​ക്ക് പൊ​​ളി​​ച്ച​​തോ​​ടെ പാ​​ലാ​​യി​​ല്‍ പ​​തി​​വാ​​യി ന​​ട​​ത്തി​​യി​​രു​​ന്ന പ​​ല മ​​ത്സ​​ര​​ങ്ങ​​ളു​​ടെ​​യും വേ​​ദി മാ​​റ്റി.

മൂ​​ന്നു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ന​​ട​​ക്കു​​ന്ന 96 ഇ​​നം മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 13 സ​​ബ് ജി​​ല്ല​​ക​​ളി​​ല്‍നി​​ന്നാ​​യി 2,500 ഓ​​ളം കാ​​യി​​കതാ​​ര​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ക്കും. അ​​ഞ്ച് ഏ​​ക്ക​​ര്‍ വി​​സ്തൃ​​തി​​യു​​ള്ള ഗ്രൗ​​ണ്ടി​​ല്‍ 400 മീ​​റ്റ​​റി​​ന്‍റെ എ​​ട്ട് ലെ​​യ്ന്‍ ട്രാ​​ക്കാ​​ണു​​ള്ള​​ത്. സം​​സ്ഥാ​​ന, ദേ​​ശീ​​യ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ഹ​​ര്‍​ഡി​​ല്‍​സു​​ക​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ലോം​​ഗ് ജം​​പ്, ട്രി​​പ്പി​​ള്‍ ജം​​പ് മ​​ത്സ​​ര​​ങ്ങ​​ള്‍ സി​​ന്ത​​റ്റി​​ക് റ​​ണ്‍​വേ​​യോ​​ടു കൂ​​ടി​​യ പി​​റ്റി​​ലാ​​ണ്. ഗ്രൗ​​ണ്ടി​​ല്‍ മ​​ത്സ​​രാ​​ര്‍​ഥി​​ക​​ള്‍​ക്ക് വി​​ശ്ര​​മി​​ക്കാ​​നാ​​യി 1000 ച​​തു​​ര​​ശ്ര അ​​ടി വി​​സ്തീ​​ര്‍​ണ​​മു​​ള്ള പ​​ന്ത​​ലു​​ണ്ട്. കോ​​ള്‍ റൂം, ​​മെ​​ഡി​​ക്ക​​ല്‍ സ​​ഹാ​​യം, കു​​ടി​​വെ​​ള്ളം എ​​ന്നി​​വ​​യ്ക്കും സൗ​​ക​​ര്യ​​ങ്ങ​​ളു​​ണ്ടാ​​കും. മ​​ത്സ​​രാ​​ര്‍​ഥി​​ക​​ള്‍​ക്കു ഭ​​ക്ഷ​​ണം ന​​ല്‍​കു​​ന്ന​​തി​​നാ​​യി കോ​​ള​​ജ് വ​​ള​​പ്പി​​ല്‍ 1000 ച​​തു​​ര​​ശ്ര അ​​ടി വി​​സ്തീ​​ര്‍​ണ​​മു​​ള്ള പ​​ന്ത​​ലും സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

ഇ​​ന്നു രാ​​വി​​ലെ 9.45ന് ​​കോ​​ട്ട​​യം വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ഡ​​യ​​റ​​ക്ട​​ര്‍ ഹ​​ണി ജി. ​​അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ പ​​താ​​ക ഉ​​യ​​ര്‍​ത്തും. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. എം.​​ജെ. സെ​​ബാ​​സ്റ്റ്യ​​ന്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ലോ​​ഗോ ഡി​​സൈ​​ന്‍ സ​​മ്മാ​​ന​​ദാ​​നം നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ നി​​ര്‍​വ​​ഹി​​ക്കും. ജോ​​സ് കെ. ​​മാ​​ണി എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ ഫാ.​​ഡോ. കു​​ര്യ​​ന്‍ താ​​മ​​ര​​ശേ​​രി അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും. റോ​​ണി കെ. ​​ബേ​​ബി എം​​എ​​ല്‍​എ, വി​​നു ജോ​​ബ് എം​​എ​​ല്‍​എ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് പി.​​എ. ഷെ​​മീ​​ര്‍, പാ​​റ​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് അ​​ന്ന​​മ്മ വ​​ര്‍​ഗീ​​സ്, സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ബി​​ന പി. ​​ജോ​​സ്, ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ബ്ലി​​സി​​റ്റി ക​​ണ്‍​വീ​​ന​​ര്‍ ജോ​​ബി വ​​ര്‍​ഗീ​​സ്, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ജോ​​ഷി ഇ​​മ്മാ​​നു​​വേ​​ല്‍, സ്‌​​പോ​​ര്‍​ട്‌​​സ് കോ-​ഓ​​ര്‍​ഡി​​നേ​​റ്റ​​ര്‍ ബി​​ജു ആ​​ന്‍റ​​ണി, ജോ​​യി​​ന്‍റ് ക​​ണ്‍​വീ​​ന​​ര്‍ സി​​റി​​യ​​ക് മാ​​ത്യു, സെ​​ബി​​ന്‍ മാ​​ത്യു എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

മ​​ണ്‍​ട്രാ​​ക്കി​​ലെ ഓ​​ട്ടം പ്ര​​ക​​ട​​ന​​ത്തെ ബാ​​ധി​​ക്കും!

മ​​ണ്‍​ട്രാ​​ക്കി​​ല്‍ ഓ​​ടു​​ന്ന​​ത് താ​​ര​​ങ്ങ​​ളു​​ടെ പ്ര​​ക​​ട​​ന​​ത്തെ ബാ​​ധി​​ക്കു​​മെ​​ന്നും മി​​ക​​ച്ച സ​​മ​​യം ക​​ണ്ടെ​​ത്തു​​ന്ന​​തി​​നു ത​​ട​​സ​​മാ​​കു​​മെ​​ന്നും പ​​രി​​ശീ​​ല​​ക​​ര്‍ പ​​റ​​യു​​ന്നു.
സി​​ന്ത​​റ്റി​​ക് ട്രാ​​ക്കി​​ല്‍ പ​​രി​​ശീ​​ലി​​ച്ച കു​​ട്ടി​​ക​​ള്‍​ക്ക് മ​​ണ്‍ ട്രാ​​ക്കി​​ല്‍ ഓ​​ടിയാൽ പ​​രി​​ക്കേ​​ല്‍​ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്. ക​​ഴി​​ഞ്ഞ മാ​​സം ന​​ട​​ന്ന ജി​​ല്ലാ അ​​ത്‌​​ല​​റ്റി​​ക് മീ​​റ്റി​​ല്‍ ഹ​​ര്‍​ഡി​​ല്‍​സ് മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത വി​​ദ്യാ​​ര്‍​ഥി​​യു​​ടെ കാ​​ല്‍ ഒ​​ടി​​ഞ്ഞ് പ​​രി​​ക്കേ​​റ്റി​​രു​​ന്നു.

സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജി​​ല്‍ മി​​ക​​ച്ച കാ​​യി​​ക വി​​ഭാ​​ഗം പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​തി​​നാ​​ല്‍ മ​​റ്റ് അ​​സൗ​​ക​​ര്യ​​ങ്ങ​​ളി​​ല്ല. വൈ​​കു​​ന്നേ​​ര​​ത്തെ മ​​ഴ​​യും മ​​ത്സ​​ര​​ത്തെ ബാ​​ധി​​ക്കു​​മോ​​യെ​​ന്ന ഭ​​യ​​വും സം​​ഘാ​​ട​​ക​​ര്‍​ക്കു​​ണ്ട്.

മ​​ഴ​​യു​​ണ്ടാ​​യാ​​ല്‍ ര​​ണ്ടാം ദി​​നം മു​​ത​​ല്‍ രാ​​വി​​ലെ നേ​​ര​​ത്തേ മ​​ത്സ​​രം ആ​രം​ഭി​ക്കാ​നും ആ​​ലോ​​ച​​ന​​യു​​ണ്ട്.

Tags : Nattuvishesham DistrictNews

Recent News

Corehub Up