വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ.ലതയ്ക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കു
ബളാൽ: അന്താരാഷ്ട്ര ജനാധിപത്യ ദിനാചരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ബളാൽ പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണരീതികൾ, വികസന പ്രവർത്തനങ്ങൾ, ജനകീയാസൂത്രണം തുടങ്ങിയ വിവിധ കർമപരിപാടികളുടെ വിവരങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കി. ജനാധിപത്യ ഭരണസംവിധാനത്തിൽ ഗ്രാമപഞ്ചായത്തുകളുടെ പ്രാധാന്യത്തെക്കുറിച്ചും പ്രാദേശിക വികസനത്തിൽ ജനപ്രതിനിധികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും പഞ്ചായത്ത് പ്രസിഡന്റ് എ.ലതയും മറ്റു ജനപ്രതിനിധികളുമായി വിദ്യാർഥികൾ സംവദിച്ചു.
പഞ്ചായത്ത് സെക്രട്ടറി ഗോകുൽ രാജ്, സീനിയർ സൂപ്രണ്ട് വിനോദ്, സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ. സന്തോഷ് കെ. പീറ്റർ, സോഷ്യൽ വർക്ക് വിഭാഗം മേധാവി ജൈജു, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ജോമൽ ജോയ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews